സാരി അഴകിൽ സുന്ദരിയായി നവ്യ; 'ചന്തമുള്ള പെൺകൊടി'യെന്ന് ആരാധകർ, ചിത്രങ്ങൾ

First Published Jan 9, 2021, 11:07 AM IST

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സരിയഴകിൽ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 
 
പച്ച നിറത്തിലുള്ള സാരിയുടുത്ത് നാടൻ ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗോൾഡൻ ബോർഡറുകളുള്ള മ്യൂറൽ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞുള്ള ചിത്രമാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

താരം ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'അതിമനോഹരം, ഒരു രക്ഷയും ഇല്ല, കിടുക്കി, ചന്തമുള്ള പെൺകൊടി' എന്നൊക്കെയാണ് കമന്റുകൾ.

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. അച്ഛനും അമ്മക്കുമൊപ്പമായിരുന്നു താരത്തിന്റെ കൊവിഡ് കാലം. കഴിഞ്ഞ ദിവസം ബാം​ഗ്ലൂരിൽ പോയ വിശേഷവും നവ്യ പങ്കുവച്ചു

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ( കടപ്പാട്, ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്)

undefined

Today's Poll

എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നു?