'ഒരു ചെറുചലനത്തോടെ കുഞ്ഞ് എന്നോട് ഹായ് പറയും'; ഗര്‍ഭകാലാനുഭവം പങ്കുവച്ച് പേളി മാണി

First Published 24, Oct 2020, 5:13 PM

തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നേരിട്ട് സംവദിക്കാറുള്ള താരമാണ് പേളി മാണി. താന്‍ ഗര്‍ഭിണിയായതിന്‍റെ സന്തോഷം പേളി നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അതിഥിയെ കാത്തിരിക്കുന്നതിലെ ആനന്ദം പങ്കുവെക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പേളി തന്‍റെ ഗര്‍ഭകാലാനുഭവം പറയുന്നത്..

"ആദ്യത്തെ മൂന്ന് മാസങ്ങള്‍ കുറച്ച് പ്രയാസകരമായിരുന്നു (ഗര്‍ഭകാലത്തെക്കുറിച്ച്). മനംപിരട്ടല്‍ പോലെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു."

"എന്നാല്‍ പിന്നീടുള്ള മൂന്നുമാസ കാലയളവ് അങ്ങനെയല്ല കടന്നുപോകുന്നത്. വലിയ സന്തോഷമുള്ള കാലമാണിത്."

"ഞാന്‍ ഊര്‍ജ്ജസ്വലയാണ്. ഭക്ഷണമുണ്ടാക്കലും വൃത്തിയാക്കലും ഡ്രൈവിംഗുമൊക്കെ ഞാന്‍ ആസ്വദിക്കുന്നു. ഒരു ചെറു ചലനത്തോടെ കുഞ്ഞ് എപ്പോഴും ഹായ് പറയുന്നു. അങ്ങനെ കുഞ്ഞുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നു."

"ഞാന്‍ പാടുകയും പാട്ട് കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ കൈ പലപ്പോഴും വയറിനു മുകളിലാണ് സ്വാഭാവികമായി എത്തിച്ചേരുന്നത് എന്നത് ഞാന്‍ ശ്രദ്ധിച്ചു. മാതൃസഹജമായ ഒരു കാര്യമായിരിക്കാം അത്. കുട്ടിയെ സുരക്ഷിതമാക്കാനായുള്ള ഒരു ശ്രമം പോലെ", പേളി മാണി കുറിച്ചു.

അടുത്ത സുഹൃത്തായ സാനിയ ഇയ്യപ്പനുമൊത്തുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പേളി പങ്കുവച്ചിട്ടുണ്ട്.

അമ്മ മോളി മാണിയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു പേളി മാണി.

ഒരു കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന പേളി മാണിയെ സംബന്ധിച്ച് മറ്റൊരു സന്തോഷകരമായ കാര്യം കൂടി വരാനുണ്ട്. ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് ആണത്.

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ലൂഡോ എന്നാണ്. നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ പ്രൊഡക്ഷനാണ് ചിത്രം.