പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

First Published 5, May 2019, 7:26 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയത്തിന് ഇന്ന് സാക്ഷാത്കാരം. പേളി മാണിയും ശ്രീനിഷ് അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്ന് വിവാഹിതരായി. റിസപ്ഷന്‍ ഈ മാസം എട്ടിന് പാലക്കാട്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ വന്‍ ജനപ്രീതിക്ക് കാരണമായ പല ഘടകങ്ങളുണ്ടായിരുന്നു. സാബുമോനും ഹിമ ശങ്കറും രഞ്ജിനി ഹരിദാസുമടക്കമുള്ള, താരപരിവേഷമുള്ള മത്സരാര്‍ഥികളായിരുന്നു അതിന് പ്രധാന കാരണം. അതില്‍ ഒഴിവാക്കാന്‍ പറ്റാത്ത രണ്ടുപേരായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും അവര്‍ക്കിടയില്‍ ഉടലെടുത്ത ബന്ധവും.

ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ഷോയുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉടലെടുക്കുന്ന ബന്ധത്തിന് എക്കാലവും നിലനില്‍പ്പുണ്ടാവുമോ? അവിടെവച്ച് സംഭവിക്കുന്ന പ്രണയം വിവാഹത്തിലേക്കൊക്കെ എത്തുമോ? പേളിയും ശ്രീനിഷും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും കടന്നപ്പോള്‍ പ്രേക്ഷകരില്‍ ഒരുവിഭാഗം പ്രകടിപ്പിച്ച സംശയമായിരുന്നു അത്.

എന്നാല്‍ അത്തരം സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോഴൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ചുതന്നെ ഇരുവരും പലയാവര്‍ത്തി പറഞ്ഞു, തങ്ങള്‍ അഭിനയിക്കുന്നതല്ലെന്ന്. അവതാരകനായിരുന്ന മോഹന്‍ലാല്‍ തന്നെ ഒരിക്കല്‍ അതേക്കുറിച്ച് ഇരുവരോടും ചോദിച്ചു. ലാലിനോടുള്ള മറുപടിയും അങ്ങനെതന്നെയായിരുന്നു, ഈ പ്രണയം കപടമല്ലെന്ന്..

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും ഇക്കാര്യം തന്റെ അമ്മയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ബിഗ് ബോസ് വേദിയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി പിന്നീട് ശ്രീനിഷും രംഗത്തെത്തി. തുടര്‍ന്ന് ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് വേദിയില്‍ അത്രയുമൊക്കെ വിനിമയങ്ങള്‍ ഈ പ്രണയത്തെ ചുറ്റിപ്പറ്റി നടന്നിട്ടും വിശ്വാസം വരാത്തവര്‍ ഉണ്ടായിരുന്നു. പേളി-ശ്രീനിഷ് പ്രണയത്തിലെ സത്യസന്ധതയെക്കുറിച്ച് ഷോ അവസാനിച്ചതിന് ശേഷം അഭിപ്രായം പറയാം എന്നായിരുന്നു പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. അതിനാല്‍ത്തന്നെ ഫിനാലെയ്ക്ക് ശേഷം ഇരുവരും എന്താണ് ഇതേക്കുറിച്ച് പറയുന്നത് എന്നതിന് വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.

എന്നാല്‍ ഫിനാലെയ്ക്ക് ശേഷവും ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് മുന്‍പ് പറഞ്ഞതില്‍ ഉറച്ചുനിന്നു. പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഏറെ ആത്മവിശ്വാസത്തിലാണ് താനെന്നായിരുന്നു ഫിനാലെയ്ക്ക് ശേഷം ശ്രീനിഷിന്റെ ആദ്യ പ്രതികരണം. രണ്ട് വീട്ടുകാരും അത് സമ്മതിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും.

ഫിനാലെയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് ശ്രീനിഷ് വ്യക്തമായി പറഞ്ഞു. ബിഗ് ബോസില്‍ മിസ് ചെയ്യുന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മിസ് ചെയ്യുന്ന കാര്യം മുംബൈയില്‍ അല്ല മറിച്ച് കൊച്ചിയിലാണെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും മറുപടി.

100 ദിവസത്തിന് ശേഷം പേളിയെ പിരിഞ്ഞിരിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന അന്നത്തെ ചോദ്യത്തിനുള്ള ശ്രീനിഷിന്റെ മറുപടി ഇങ്ങനെ.  'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതല്‍ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.'

loader