'ജീവിതത്തില്‍ ആദ്യമായാണ് മേക്കപ്പ് എന്ന് അമ്മ'; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി പേളി മാണി

First Published 24, Oct 2020, 2:06 PM

അമ്മ മോളി മാണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പേളി മാണി. പിറന്നാള്‍ ദിനത്തില്‍ താന്‍ അമ്മയെ അണിയിച്ചൊരുക്കിയെന്നും എന്നാല്‍ മേക്കപ്പ് ധരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് അമ്മ പറഞ്ഞെന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ശരിയാണ്, എന്ത് കാര്യത്തിനും ഒരു തുടക്കമുണ്ടല്ലോ", പേളി കുറിച്ചു. അമ്മയുടെ കൂടെ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് പേളിയുടെ പോസ്റ്റ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ റണ്ണര്‍ അപ്പ് ആയിരുന്ന പേളി മാണി ഷോയില്‍ പങ്കെടുക്കവെ അച്ഛന്‍ മാണി പോളുമായും അമ്മ മോളി മാണിയുമായുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

ബിഗ് ബോസില്‍ നിന്ന് പരിചയപ്പെട്ട ശ്രീനിഷ് അരവിന്ദിനെയാണ് പേളി ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.

ബിഗ് ബോസിനു ശേഷം ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

താന്‍ ഗര്‍ഭിണിയാണെന്ന വിവരം അടുത്തിടെയാണ് പേളി മാണി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

അതേസമയം പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം 'ലൂഡോ'യുടെ ട്രെയ്‍ലര്‍ അടുത്തിടെ പുറത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ പ്രൊഡക്ഷനാണ്.