ആരാധകര്‍ക്കൊപ്പം അവരിലൊരാളായി വിജയ്; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ചിത്രങ്ങള്‍

First Published 24, Oct 2020, 10:31 AM

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ്. പുതിയ സിനിമകളുടെ റിലീസ് മാത്രമല്ല തങ്ങളുടെ പ്രിയതാരത്തിന്‍റെ പ്രധാന ഹിറ്റുകളുടെ വാര്‍ഷികങ്ങളും 'ഇളയ ദളപതി'യുടെ പിറന്നാളുമൊക്കെ അവര്‍ക്ക് ആഘോഷിക്കാനുള്ള കാരണങ്ങളാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഭാഗഭാക്കാവുന്നുണ്ട്. ഇടയ്ക്കൊക്കെ ആരാധകരുമായി നേരില്‍ സംവദിക്കാനും വിജയ് സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇന്നലെ. അതിന്‍റെ ചിത്രങ്ങള്‍ ആരാധകരില്‍ പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ 'Thalapathy', 'Master' തുടങ്ങി നിരവധി ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി.

VMI-വിജയ് മക്കള്‍ ഇയക്കം എന്നാണ് വിജയ് ആരാധക സംഘത്തിന്‍റെ പേര്

പ്രിയ താരത്തിന്‍റെ ചിത്രങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെടാറുണ്ട്

സംഘടനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈയിടെ വാര്‍ത്തകളില്‍ എത്തിയിരുന്നു

സംഘടനയുടെ ട്രിച്ചി, മധുര, കന്യാകുമാരി ജില്ലകളിലെ അംഗങ്ങളെയും തന്‍റെ ഓഫീസ് ജീവനക്കാരില്‍ ചിലരെയുമാണ് വിജയ് ഇന്നലെ നേരില്‍ കണ്ടത്.

ചിത്രങ്ങള്‍ക്കൊപ്പം #Master എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം 'മാസ്റ്റര്‍' ആണ്

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് ഇതും

മെഗാഹിറ്റ് ചിത്രം 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

വിജയ്ക്കൊപ്പം വിജയ് സേതുപതിയും ആദ്യമായി ബിഗ് സ്ക്രീനില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്

മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.