‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ‘; ഒന്നാം വിവാഹവാർഷിക ഓർമ്മയിൽ പൂർണിമ
First Published Dec 12, 2020, 11:41 AM IST
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. അച്ഛനേയും അമ്മയേയും പോലെ മക്കളും ഇന്ന് താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലുടെ എല്ലാവരും ആരാധകരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളും കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പൂർണിമ.

മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് പൂർണിമ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു,” എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്.
Post your Comments