വീണ്ടും കാക്കി അണിഞ്ഞ് പൃഥ്വിരാജ്; മാസായി 'എസിപി സത്യജിത്', ചിത്രങ്ങൾ

First Published 14, Nov 2020, 1:57 PM

'ജന ​ഗണ മന'യുടെ ഷൂട്ടിം​ഗ് പൂർത്തിയായതിന് പിന്നാലെ 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ‍ൃഥ്വിരാജ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ചിത്രത്തിൽ എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ടമാർ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോൾഡ് കേസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

കാക്കി അണിഞ്ഞ് മാസ്കും ​ഗ്ലാസും വച്ച് മാസ് ലുക്കിലുള്ള പ‍‍ൃഥ്വിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിലാണ് പൃഥ്വി പൊലീസ് വേഷത്തിൽ എത്തി ആരാധകരെ അമ്പരപ്പിച്ചത്.

പൂർണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക.

ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് 'കോൾഡ് കേസ്'.

യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം. അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും തനു ബാലക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്.

ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

undefined

undefined