എന്തൊരു മേക്കോവർ; അടിപൊളി ലുക്കിൽ രാജിനി ചാണ്ടി !
First Published Jan 8, 2021, 8:50 AM IST
ഒരു മുത്തശ്ശി ഗദ' സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി ചാണ്ടി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും ഊർജസ്വലയായി ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്ന ആളാണ് രാജിനി. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ രാജിനി ചാണ്ടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ. മോഡേൺ വസ്ത്രത്തിൽ ഗ്ലാമറിൽ പോലും വിട്ടുകൊടുക്കാൻ മനോഭാവമില്ലാതെയാണ് ഈ സ്റ്റൈലൻ മുത്തശ്ശിയുടെ വരവ്.

Post your Comments