ഗ്ലാമറസ് ലുക്കിൽ തിളങ്ങി സുധി വാത്മീകത്തിലെ ‘താര’; ചിത്രങ്ങള്‍

First Published Dec 11, 2020, 1:59 PM IST

ജയസൂര്യ നായകനായി എത്തിയ 'സൂ സൂ സുധി വാത്മീകം' സിനിമയിലെ താരയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റോഷ്നി സിങ്. മനസ്സിന്‍റെ ശക്തിയാൽ എന്തും സാധിക്കുമെന്ന് കാണിച്ചുതന്ന സിനിമയിൽ ചെറിയൊരു വേഷമായിരുന്നെങ്കിലും ക്ലൈമാക്സിൽ കയ്യടി നേടാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ബോൾഡ് ലുക്കിലുള്ള റോഷ്നിയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. മൂന്നാറിലെ പാറക്കാട്ട് നേച്ചർ റിസോർട്ടിൽ വെച്ച് പകർത്തിയിരിക്കുന്നതാണ് ചിത്രങ്ങൾ.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘നിങ്ങൾക്ക് വേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ്‘ എന്ന വരികളും റോഷ്നി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

കുടുംബവുമൊത്ത് എറണാകുളത്താണ് റോഷ്നി ഇപ്പോൾ താമസിക്കുന്നത്.

പഠനത്തിന്‍റെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. എന്നാലും ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ റോഷ്നി ഷെയര്‍ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്.

അഭിനയത്തിന് പുറമേ മോഡൽ കൂടിയായ താരം മ്യൂസിക് വീഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികം, ട്രിവാൻഡ്രം ലോഡ്ജ് കൂടാതെ നിര്‍ണ്ണായകം എന്ന സിനിമയിലും റോഷ്നി ഭാഗമായിട്ടുണ്ട്.

undefined

undefined