'നിന്നെ മിസ് ചെയ്യും'; മാലിദ്വീപിനോട് ബൈ പറഞ്ഞ് ശാലിന്‍ സോയ, ചിത്രങ്ങൾ
First Published Dec 12, 2020, 1:17 PM IST
ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ശാലിൻ. പിന്നീട് ബിഗ് സ്ക്രീനിലും ശാലിൻ തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. താരം മുൻപ് അഭിനയിച്ച സിനിമകളിലും, സീരിയലുകളിലും, തടിയുള്ള പ്രകൃതം ആയിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു താരം. ഇപ്പോഴിതാ ദ്വീപിനോട് ബൈ പറയുകയാണ് ശാലിൻ.

ശാലിൻ സോയയുടെ മാലിദ്വീപ് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ബൈ ബൈ മാലിദ്വീപ്, നിന്നെ മിസ് ചെയ്യും' എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ കുറിച്ചത്.

ഓരോ ദിവസവും വ്യത്യസ്തമായ ലുക്കിലുള്ള ഫോട്ടോകളായിരുന്നു ശാലിൻ പങ്കുവച്ചത്. ശാലിൻ സോയയെ അഭിനന്ദിച്ച് തന്നെയാണ് ഫോട്ടോകള്‍ക്ക് കമന്റുകളും വന്നിരുന്നത്.
Post your Comments