'ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്', ഗ്ലാമറസ് ചിത്രങ്ങളുമായി സ്വാസിക
യുവ നായികനിരയിൽ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. ഒട്ടനവധി സിനിമകളിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നാകെ പ്രിയങ്കരരാക്കി മാറ്റിയ സ്വാസിക സീരിയലുകളിലും സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സ്വാസികയുടെ വിവാഹം.
യുവ നായികനിരയിൽ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. ഒട്ടനവധി സിനിമകളിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നാകെ പ്രിയങ്കരരാക്കി മാറ്റിയ സ്വാസിക സീരിയലുകളിലും സജീവമാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സ്വാസികയുടെ വിവാഹം.
നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. വിവാഹ ശേഷം തങ്ങളുടെ രസകരമായി വീഡിയോകളും മറ്റും സ്വാസിക ഷെയർ ചെയ്യാറുണ്ട്. ഭർത്താവ് പ്രേപ്രമിനൊപ്പം അൻ്റമാൻ നിക്കോബാർ ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സ്വാസിക. അവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.
കുറച്ച് ഗ്ലാമറായിട്ടുളള ചിത്രങ്ങളാണ് പുതിയതായി താരം പങ്കിട്ടിരിക്കുന്നത്.' ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്' എന്ന് സ്വാസിക പറയുന്നു. പ്രേം തെന്നയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്വാസികയുടെ ഫോട്ടോയ്ക്ക് താഴെ വൗവു എന്ന കമന്റുമായി പ്രേം എത്തുകയും ചെയ്തിട്ടുണ്ട്.
രണ്ട് പേരും സീരിയലില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് രണ്ടാളും കാണുന്നത്. മനംപോലെ മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചിരുന്നത്. അതിന്റെ പേര് പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു. അന്ന് ഒരുമിച്ച് അഭിനയിച്ചെങ്കിലും അതൊക്കെ കഴിഞ്ഞിട്ടാണ് താരങ്ങൾ ഇഷ്ടത്തിലാവുന്നത്. പ്രേം തമിഴിലും തെലുങ്കിലുമൊക്കെ സീരിയല്‍ ചെയ്തു.
അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് നടി പറഞ്ഞിരുന്നു. സിനിമയോ, സീരിയലോ, നാടകമോ എന്താണെങ്കിലും താന്‍ അഭിനയിക്കാന്‍ തയ്യാറാണ്. സിനിമില്‍ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നും പറയാറില്ല. അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. രാവിലെ മേക്കപ്പ് ചെയ്തിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഡാന്‍സോ, അഭിനയമോ എന്താണെങ്കിലും ചെയ്യുക എന്നത് മാത്രമാണ് എന്റെ ഇഷ്ടം എന്നാണ് താരം ഒരിക്കൽ പറഞ്ഞത്.