10,000 അടി ഉയരത്തില്‍ നിന്ന് സ്കൈ ഡൈവിംഗ്; പതിവുപോലെ ഡ്യൂപ്പിനെ ഒഴിവാക്കി ടോം ക്രൂസ്

First Published 3, Aug 2020, 5:20 PM

അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് മാത്രമല്ല, ആക്ഷന്‍ രംഗങ്ങളിലെ കൈ മെയ് മറന്നുള്ള പ്രകടനം കൊണ്ടും എല്ലായ്പ്പോഴും പ്രേക്ഷകപ്രീതി നേടാറുള്ള ഹോളിവുഡ് താരമാണ് ടോം ക്രൂസ്. ഇപ്പോഴിതാ മിഷന്‍ ഇംപോസിബിള്‍ സിരീസിലെ ഏഴാമത്തെ സിനിമയ്ക്കുവേണ്ടി അദ്ദേഹം ചിത്രീകരിച്ച ഒരു രംഗവും സിനിമ റിലീസാവുന്നതിന് ഏറെ മുന്‍പുതന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഈയിടെയാണ് പുനരാരംഭിച്ചത്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയര്‍ കൗണ്ടിലിയായിരുന്നു ഈ ചിത്രീകരണം. ശരിക്കും പറഞ്ഞാല്‍ ഭൂമിയിലല്ല, ആകാശത്തായിരുന്നു ചിത്രീകരണം.

സംവിധായകന്‍ ക്രിസ്റ്റഫര്‍ മക് ക്വാറിക്ക് ചിത്രീകരിക്കാനുണ്ടായിരുന്നത് ഹെലികോപ്റ്ററില്‍ നിന്നുള്ള നായകന്‍റെ ചാട്ടമായിരുന്നു. പതിനായിരം അടി ഉയരത്തില്‍ നിന്നുള്ള സ്കൈ ഡൈവിംഗ് ആയിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. പതിവുപോലെ ഡ്യൂട്ട് വേണ്ടെന്ന നിലപാട് ആയിരുന്നു ടോം ക്രൂസിന്‍റേത്.

രണ്ട് ക്രൂ മെമ്പേഴ്സും ക്രൂസിനൊപ്പം സ്കൈ ഡൈവിംഗ് നടത്തി. ഇതിന്‍റെ ആകാശദൃശ്യങ്ങളാണ് ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെയും അതുവഴി സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നത്. ക്രൂസിനെപ്പോലെതന്നെ സാഹസിക രംഗങ്ങളോട് വലിയ അഭിനിവേശമുള്ള സംവിധായകനാണ് മക് ക്വാറി.

അദ്ദേഹം സംവിധായകനായിവന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങളില്‍ (മിഷന്‍ ഇംപോസിബിള്‍- റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍- ഫാള്‍ ഔട്ട്) ആ താല്‍പര്യം ദൃശ്യമായിരുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നതിന് പുറമെ അതിസാഹസികമായ രണ്ട് രംഗങ്ങള്‍ കൂടി ചിത്രത്തിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ചില പ്ലാനുകളില്‍ തനിക്കു തന്നെ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്ക് ഡൗണില്‍ ലഭിച്ച ഇടവേളയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ടോം ക്രൂസ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോട്ടോക്രോസ് ബൈക്കിംഗിനും ഹെലികോപ്റ്റര്‍ പറപ്പിക്കലിലുമൊക്കെ അദ്ദേഹം കൂടുതല്‍ പരിശീലനം ഈ കാലയളവില്‍ നേടി. പ്രായം വകവെക്കാതെയുള്ള ക്രൂസിന്‍റെ പ്രകടനങ്ങള്‍ (58 വയസ്സുണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്) അദ്ദേഹത്തിന്‍റെ ആരാധകര്‍ എപ്പോഴും ആഘോഷിക്കാറുണ്ട്. ഇത്തവണയും അത് അങ്ങനെ തന്നെ.

മൂന്ന് വര്‍ഷം മുന്‍പ്, കഴിഞ്ഞ മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരുക്കേറ്റതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സഹതാരം ഹെന്‍‍റി കാവിലിനൊപ്പം ഒരു റൂഫ് ടോപ്പ് ചേസ് നടത്തുന്നതിനിടെ കാല്‍പാദത്തിന് പരുക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ അതൊന്നും അത്തരം രംഗങ്ങളോടുള്ള തന്‍റെ താല്‍പര്യം കുറച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മിഷന്‍ ഇംപോസിബിള്‍ 7ന്‍റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരണത്തിലൂടെ അദ്ദേഹം.

loader