മിനി കൂപ്പര്‍ സ്വന്തമാക്കി ടൊവിനൊയും, ചിത്രങ്ങള്‍ പുറത്തുവിട്ടു
മലയാള സിനിമയിൽ വാഹനപ്രിയരായ നടൻമാരിൽ ഒരാളാണ് ടൊവീനോ തോമസ്. ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള കാറുകൾ താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മിനി കൂപര്‍ കാറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.
ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവീനോ കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്.
മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്.
കാറിനൊപ്പം നിൽക്കുന്ന തന്‍റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഹോണ്ട സിറ്റി, ഓഡി ക്യൂ സെവൻ, ബിഎംഡബ്ല്യു സെവൻ സീരീസ് കാറുകൾ ടൊവീനോ സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്തിൽ ഹോണ്ട സിറ്റിയായിരുന്നു ടൊവീനോയുടെ വാഹനം. 2017ലാണ് താരം ഓഡി ക്യൂ സെവൻ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്പറും തന്റെ ക്യൂ സെവൻ കാറിനായി താരം സ്വന്തമാക്കിയിരുന്നു.