- Home
- Entertainment
- Spice (Entertainment)
- 'ദശമൂലം ദാമു'വിന് ഭീഷണിയാവുമോ 'വാസു അണ്ണന്‍'? ട്രോളന്മാരുടെ പുതിയ ഹീറോ ഈ സായ്‍കുമാര്‍ കഥാപാത്രം
'ദശമൂലം ദാമു'വിന് ഭീഷണിയാവുമോ 'വാസു അണ്ണന്‍'? ട്രോളന്മാരുടെ പുതിയ ഹീറോ ഈ സായ്‍കുമാര്‍ കഥാപാത്രം
ട്രോള്‍ മേക്കേഴ്‍സിന്‍റെ പ്രിയ മീമുകളായി ഇടംപിടിച്ച കുറച്ച് സിനിമാ കഥാപാത്രങ്ങളുണ്ട്. പലരും വന്നുപോകുമെങ്കിലും ട്രോളിടത്തില്‍ കാലങ്ങളായി ആരാധകര്‍ക്ക് കുറവില്ലാത്തവര്‍. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ മുതല്‍ ചട്ടമ്പിനാടിലെ ദശമൂലം ദാമു വരെ കുറെയധികം കഥാപാത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരാള്‍ കടന്ന് വന്നിരിക്കുന്നു. ശശി ശങ്കറിന്‍റെ സംവിധാനത്തില്‍ 2002 ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീപ് ചിത്രം 'കുഞ്ഞിക്കൂനനി'ല്‍ സായ് കുമാര്‍ അവതരിപ്പിച്ച 'ഗരുഡന്‍ വാസു' എന്ന് വിളിപ്പേരുള്ള 'വാസു അണ്ണനാ'ണ് ആ കഥാപാത്രം. കുഞ്ഞിക്കൂനനില്‍ ദിലീപ് ഇരട്ടവേഷത്തിലായിരുന്നു. വിമല്‍ കുമാറായും പ്രസാദായും. ഇതില്‍ പ്രസാദിന്‍റെ കാമുകി പ്രിയയെ കൊലപ്പെടുത്തുന്നത് വാസുവാണ്. എന്നാല്‍ വാസു പ്രിയയെ വിവാഹം കഴിച്ചിരുന്നുവെങ്കിലോ എന്ന ട്രോള്‍ ഭാവനയിലാണ് ഈ കഥാപാത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലേക്ക് എത്തുന്നത്. അതേസമയം മുന്‍ മീം സൂപ്പ ര്‍ഹീറോകളായ മണവാളനും ദാമുവിനുമൊക്കെ താഴെ മാത്രമാണ് ഇന്നലെ മാത്രം ഈ സ്പേസിലേക്ക് വന്ന വാസുവിന്‍റെ സ്ഥാനമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കുഞ്ഞിക്കൂനനില്‍ മന്യ അവതരിപ്പിച്ച പ്രിയയെ ഒഴിച്ചുനിര്‍ത്തിയാല്‍ വാസുവിന്‍റെ കൂടുതല്‍ ട്രോലുകളും പുറത്തുവന്നിരിക്കുന്നത് ദശമൂലം ദാമുവുമായി ഒത്തുള്ളതാണ്. ദാമുവിന് ഭീഷണി ആവുമോ പുതിയ കഥാപാത്രം എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട് പല ട്രോളുകളും. ഈ ദിവസങ്ങളില്‍ ട്രോള്‍ പേജുകളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ചതും സായ് കുമാറിന്‍റെ വാസു അണ്ണന്‍ തന്നെ. ദശമൂലം ദാമുവിനും വാസുവിനും ഒപ്പം അതാത് സിനിമകളില്‍ ഉണ്ടായിരുന്ന സ്ഫടികം ജോര്‍ജിന്‍റെ പൊലീസ് വേഷം ഒരു ഹിറ്റ് മീം ആവാനുള്ള സാധ്യതയിലേക്കും ചില ട്രോളുകള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ദാമുവിനൊപ്പം വാസു പ്രത്യക്ഷപ്പെടുന്ന ട്രോളുകളാണ് ഏറ്റവുമധികം റിയാക്ഷന്‍സ് നേടുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട മന്യ ചിരി പങ്കുവച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരുന്നു. എന്തായാലും വാസു അണ്ണന്‍ എത്രകാലം ട്രോള്‍ പേജുകളില്‍ നിറസാന്നിധ്യമാവുമെന്ന് കണ്ടുതന്നെ അറിയണം.

ട്രോള്‍ കടപ്പാട്: KRISHNAPRAKASH, ട്രോള്‍ D കമ്പനി

ട്രോള്‍ കടപ്പാട്: KRISHNAPRAKASH, ട്രോള്‍ D കമ്പനി

ട്രോള്‍ കടപ്പാട്: TMM

ട്രോള്‍ കടപ്പാട്: TMM

ട്രോള്‍ കടപ്പാട്: TMM, എന്‍റെ കിടുവേ

ട്രോള്‍ കടപ്പാട്: TMM, എന്‍റെ കിടുവേ

ട്രോള്‍ കടപ്പാട്: Ambu Jackson, Troll Editing Malayalam

ട്രോള്‍ കടപ്പാട്: Ambu Jackson, Troll Editing Malayalam

ട്രോള്‍ കടപ്പാട്: TROLL HOLLYWOOD

ട്രോള്‍ കടപ്പാട്: TROLL HOLLYWOOD

ട്രോള്‍ കടപ്പാട്: KRISHNAPRAKASH

ട്രോള്‍ കടപ്പാട്: KRISHNAPRAKASH

ട്രോള്‍ കടപ്പാട്: ANZIL K, TROLL KERALA

ട്രോള്‍ കടപ്പാട്: ANZIL K, TROLL KERALA

ട്രോള്‍ കടപ്പാട് : Alex J Morrison , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Alex J Morrison , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jayesh V U , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Jayesh V U , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,

ട്രോള്‍ കടപ്പാട് : Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sameer K Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sameer K Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sankar Ramakrishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sankar Ramakrishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Thwaha Huvais , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Thwaha Huvais , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Tyootty P P , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Tyootty P P , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Vaseem Mahamood , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Vaseem Mahamood , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ട്രോൾ റാണി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ട്രോൾ റാണി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : മഞ്ജു വിനോദ് , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : മഞ്ജു വിനോദ് , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Noushad Thrissur , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Noushad Thrissur , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ആദിൽ ആ.തു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : ആദിൽ ആ.തു , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍