പറയുമ്പോള്‍ ഇതിഹാസങ്ങളാണ്, കളിച്ചത് ഒരു ടി20 മാത്രം; ആ അഞ്ച് താരങ്ങളെ കുറിച്ചറിയാം

First Published Apr 28, 2020, 2:11 PM IST

ടി20 ക്രിക്കറ്റ് പ്രചാരത്തിലായിട്ട് അധികകാലം ആയില്ല. 2004ലാണ് ആദ്യ ടി20 അന്താരാഷ്ട്ര മത്സരം നടന്നത്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആദ്യ മത്സരം. വന്‍ സ്വീകാര്യതയായിരുന്നു മത്സരത്തിന്. പിന്നീട് ടി20 ആരാധകരുടെ എണ്ണം കൂടി. ഒരുപാട് സമയം ടിവിക്ക് മുന്നില്‍ ഇരിക്കേണ്ടെന്നും മൂന്നര മണിക്കൂറിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കമെന്നുള്ളതുമാണ് ആരാധകരെ ആകര്‍ഷിച്ചത്. ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങിയ ഇതിഹാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അധികം അവസരം ലഭിക്കാത്തവര്‍. ചിലരുടെ കരിയര്‍ ഒരു ടി20 മത്സരത്തില്‍ മാത്രമായി ഒതുങ്ങി. ഒരു അന്താരാഷ്ട്ര ടി20 മാത്രം അഞ്ച് താരങ്ങളെ കുറിച്ചറിയാം...