ടി20 ലോകകപ്പ് മുതല്‍ ഒളിംപിക്‌സ് വരെ; 2021ല്‍ കാത്തിരിക്കുന്നത് അനവധി കായികമാമാങ്കങ്ങള്‍
First Published Jan 1, 2021, 9:42 AM IST
കായിക മത്സരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് 2021ല്‍. ടോക്യോ ഒളിംപിക്സിനായാണ് ലോകം കാത്തിരിക്കുന്നത്. ഫുട്ബോളില്‍ രണ്ട് വൻകരകളുടെ പോരാട്ടവും ഈ വര്‍ഷം കായികപ്രേമികളെ ആവേശത്തിലാക്കും. 2021ലെ പ്രധാനപ്പെട്ട കായിക പോരാട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

കൊവിഡ് ഭീതിയില്‍ പകുതിയിലധികം സമയവും നിശ്ചലമായി കിടക്കുകയായിരുന്നു 2020ലെ കായികലോകം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുത്തൻ പ്രതീക്ഷകളുമായി കായിക പ്രേമികള്‍ കാത്തിരിക്കുന്നു.

പ്രധാനമായും ടോക്യോ ഒളിംപിക്സിനായി. ജൂലൈ 23നാണ് ഒളിംപിക്സ് തുടങ്ങുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് ഭീതിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്ന ഇന്ത്യയുടെ സാധ്യതകള്‍ ശ്രദ്ധേയം.
Post your Comments