മറഡോണ മുതല്‍ ഡീന്‍ ജോണ്‍സ് വരെ; കായികലോകത്തെ കണ്ണീരിലാഴ്ത്തിയ 2020
First Published Dec 26, 2020, 8:00 PM IST
തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിൽ കായികലോകം വിറങ്ങലിച്ച് നിന്നൊരു വർഷമാണ് കൊഴിഞ്ഞു പോകുന്നത്. ഡിയഗോ മറഡോണ ഉൾപ്പടെ ഇതിഹാസ താരങ്ങൾ ഓർമ്മകളിലേക്ക് പിൻവാങ്ങിയ വർഷംകൂടിയാണിത്.ഒളിംപിക്സ്, യൂറോകപ്പ്, കോപ്പ അമേരിക്ക, ട്വന്റി 20 ലോകകപ്പ്.കായിക പ്രേമികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണ്ട നിമിഷങ്ങൾ ഉണ്ടാവേണ്ട വർഷമായിരുന്നു 2020.

എന്നാൽ കൊവിഡിന് മുന്നിൽ ലോകം മുട്ടുമടക്കിയപ്പോൾ കളിക്കളങ്ങളിൽ ആളും ആരവവും ഒഴിഞ്ഞു. സുവർണ നിമിഷങ്ങൾക്ക് പകരം കായിക ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രതിഭകളുടെ വിയോഗം കണ്ട വർഷമാണ് രണ്ടായിരത്തി ഇരുപത്. കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തിയത് ഡിയഗോ അർമാൻഡോ മറഡോണയുടെ മരണമായിരുന്നു.

നവംബർ 25ന്, അറുപതാം വയസ്സിൽ ഹൃദയാഘതത്തെ തുടർന്നായിരുന്നു 1986 ലോകകപ്പിൽ അർജന്റീനയെ ജേതാക്കളാക്കിയ മറഡോണയുടെ അന്ത്യം. ദൈവത്തിന്റെ കൈയും നൂറ്റാണ്ടിന്റെ ഗോളും മറഡോണയെ അനശ്വരനാക്കി. കളത്തിനകത്തും പുറത്തും സമാനതകളില്ലാത്ത ഇതിഹാസ നായകന്റെ വിയോഗം ഇപ്പോഴും കായികലോകത്തിന്‍റെ നൊമ്പരം.
Post your Comments