ടോന്റണില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്; ഗാംഗുലി- ദ്രാവിഡ് സഖ്യത്തിന്റെ റെക്കോഡ് കൂട്ടുകെട്ടിന് 21 വയസ്- ചിത്രങ്ങള്‍

First Published May 26, 2020, 2:53 PM IST

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 300 റണ്‍സ് കൂട്ടുകെട്ടിന് ഇന്ന് 21 വയസ്. ഇംഗ്ലണ്ടില്‍ നടന്ന 1999 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്- സൗരവ് ഗാംഗുലി ജോഡി 318 റണ്‍സാണ് അടിച്ചെടുത്തത്. ടോന്റണില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ നേട്ടം. ഗാംഗുലി 158 പന്തില്‍ 17 ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും സഹായത്തോടെ 183 റണ്‍സാണ് അടിച്ചെടുത്തത്. ദ്രാവിഡാവട്ടെ 129 പന്തില്‍ 17 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 145 റണ്‍സും നേടി. ടോന്റണിലെ രണ്ട് നെടുനീളന്‍ ഇന്നിങ്‌സ് ചിത്രങ്ങളിലൂടെ...