പേമാരി; ഓസ്ട്രേലിയയിലെ വരണ്ട പ്രദേശമായ ഉലുരുവില്‍ വെള്ളച്ചാട്ടം

First Published Mar 25, 2021, 11:59 AM IST


സ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ചകളില്‍ പെയ്ത മഴയില്‍ സിഡ്നി നഗരത്തിന് സമീപത്തെ ചെറിയ നഗരങ്ങളിലെല്ലാം തന്നെ വെള്ളം കയറുകയും ആളുകള്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി പെയ്ത അധികമഴയില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങള്‍ താമസിച്ചിരുന്ന വീടുകള്‍ വിട്ട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറേണ്ടിവന്നു. എന്നാല്‍ കനത്ത മഴ പെയ്തതോടെ പുതിയ ടൂറിസം സാധ്യതകള്‍ തേടുകയാണ് ഓസ്ട്രേലിയയിലെ ദേശീയ പാര്‍ക്കുകളിലൊന്നായ ഉലുരു. അതെ, രാജ്യത്ത് ഏറെ നാശം വിതച്ച മഴയെ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഉളുരു-കാറ്റാ ജുറ്റ ദേശീയ ഉദ്യാനം. യുനസ്കോ പൈതൃക പട്ടികയില്‍പ്പെടുത്തിയ പ്രദേശമാണിത്.