Freedom Convoy: 'ഫ്രീഡം കോൺവോയ് ' 'സത്യത്തോടുള്ള അവഹേളന'മെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
അതിര്‍ത്തി കടക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ രണ്ട് വാക്സിനെടുത്തിരിക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആവശ്യം തള്ളിയ അമേരിക്കയില്‍ നിന്നുള്ള 50,000 ട്രക്ക് ഡ്രൈവര്‍മാര്‍ 'ഫ്രീഡം കോൺവോയ് ' എന്ന പേരില്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറിയ ജസ്റ്റിന്‍ ട്രൂഡോ ട്രക്കര്‍മാര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "ഓർമ്മയ്ക്കും സത്യത്തിനും അപമാനം" എന്നായിരുന്നു സംഭവത്തില്‍ ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
ലിബറൽ ഗവൺമെന്‍റെ ഏർപ്പെടുത്തിയ അതിർത്തി കടന്നെത്തുന്ന ട്രക്കര്‍മാര്‍ രണ്ട് വാക്‌സിൻ എടുത്തിരിക്കണമെന്ന നിർദ്ദേശത്തിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധക്കാർ പ്രകടനം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
50,000 ട്രക്കര്‍മാരുടെ പ്രകടനത്തെ തുടര്‍ന്ന് "ട്രാഫിക്, ശബ്ദ, സുരക്ഷാ പ്രശ്നങ്ങൾ" ചൂണ്ടിക്കാട്ടി തിങ്കളാഴ്ച നഗരകേന്ദ്രം ഒഴിവാക്കണമെന്ന് ഒട്ടാവ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും പൊലീസ് അറിയിച്ചു.
ഫ്രീഡം കോൺവോയ് എന്ന് വിളിക്കപ്പെടുന്ന പ്രകടനത്തിൽ പങ്കെടുത്തവർ ഏറെക്കുറെ സമാധാനപരമായിരുന്നു പ്രകടനം നടത്തിയത്. എന്നാൽ, അവരെ എതിരേല്‍ക്കാനായെത്തിയ ജനക്കൂട്ടത്തിന്‍റെ പ്രകടനം ശക്തമായി വിമര്‍ശിക്കപ്പെട്ടു.
നാഷണൽ വാർ മെമ്മോറിയലിലെ അജ്ഞാത സൈനികന്‍റെ ശവകുടീരത്തിൽ പ്രതിഷേധത്തിനെത്തിയ ഒരു സ്ത്രീ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായെന്ന് അറിയിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതിഷേധിക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടെ 'നാസി' ചിഹ്നങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ രൂക്ഷമായ പ്രതികരണമാണ് പലരും നടത്തിയത്. ചിലർ കോവിഡ് -19 ആരോഗ്യ നടപടികളെ നാസി പീഡനത്തിൻ കീഴിലുള്ള ജൂതന്മാരോട് ഉപമിച്ചു.
"ഹോളോകോസ്റ്റ് വികലതയുടെ ഹീനമായ രൂപം" എന്നായിരുന്നു ഇത്തരം സംഭവങ്ങളെ സൈമൺ വീസെന്തൽ സെന്‍റർ ഫോർ ഹോളോകോസ്റ്റ് സ്റ്റഡീസ് വിമർശിച്ചത്. "ആവിഷ്കാര സ്വാതന്ത്ര്യം, സമ്മേളനം, കൂട്ടുകെട്ട് എന്നിവ ജനാധിപത്യത്തിന്‍റെ മൂലക്കല്ലുകളാണ്, എന്നാൽ നാസി പ്രതീകാത്മകതയും വംശീയ ചിത്രങ്ങളും അവഹേളനവുമാണ്. യുദ്ധസ്മാരകങ്ങൾ അല്ല.'' എന്നായിരുന്നു സംഭവത്തോട് ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.
ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി വിസമ്മതിച്ചു. ''ഇത് നമ്മുടെ മഹാമാരിയുടെയും നമ്മുടെ രാജ്യത്തിന്‍റെയും ജനങ്ങളുടെയും കഥയല്ല,'' അദ്ദേഹം പറഞ്ഞു. എന്‍റെ ശ്രദ്ധ കനേഡിയൻമാർക്കൊപ്പം നിൽക്കുകയും ഈ മഹാമാരിയെ മറികടക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധക്കാർ ദശലക്ഷക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്നുവെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ ഉപനേതാവ് കാൻഡിസ് ബെർഗൻ പറഞ്ഞത്. “അവർ ലോക്ക്ഡൗണുകളുടെയും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെയും ബാക്കിയാണ്. അവരെ കേൾക്കണം, അവർ ബഹുമാനം അർഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച, ട്രൂഡോ തനിക്ക് കോവിഡ് -19 പോസിറ്റീവ് ആയെന്ന് അറിയിച്ചു. ഏങ്കിലും "സുഖം തോന്നുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഈ ആഴ്ച 'വര്‍ക്ക് ഫ്രം ഹോം' ജോലി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 15 ന് കനേഡിയന്‍ ഫെഡറൽ സര്‍ക്കാര്‍ ഏർപ്പെടുത്തിയ വാക്‌സിൻ നിർബന്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനമായാണ് ഈ 'ഫ്രീഡം കോൺവോയ്' ആരംഭിച്ചത്. വാക്‌സിൻ എടുക്കാത്ത കനേഡിയൻ ട്രക്കര്‍മാര്‍ യുഎസില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ക്വാറന്‍റൈനിലിരിക്കണമെന്നും കാനഡ നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാറിന്‍റെ ഇത്തരം കൊവിഡ് നിര്‍ദ്ദേശങ്ങളോടുള്ള എതിര്‍പ്പ് ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ ശക്തമായിരുന്നു. ഈ എതിര്‍പ്പാണ് പിന്നീട് എല്ലാത്തരം വാക്സിനുകളും അവസാനിപ്പിക്കണമെന്ന ആവശ്യത്തിലേക്കുയര്‍ന്നത്. രാജ്യവ്യാപകമായി കൊവിഡ് നിര്‍ദ്ദേശങ്ങള്‍ നിർബന്ധിതമാക്കിയപ്പോള്‍ കോവിഡ്-19 നിയന്ത്രണങ്ങളുടെ സർക്കാർ അതിരുകടന്നതായി പിന്തുണക്കാർ ആരോപിച്ച് രംഗത്തെത്തി.
പിന്നീട് അത് എല്ലാ വാക്‌സിനുകളും അവസാനിപ്പിക്കാനുള്ള 'ഫ്രീഡം കോൺവോയ്' ആയി വളര്‍ന്നു, വാഹനവ്യൂഹത്തെ പിന്തുണയ്‌ക്കുന്ന ഒരു GoFundMe പേജ് ഇപ്പോൾ 9 മില്യണ്‍ കനേഡിയന്‍ ഡോളറാണ് സമാഹരിച്ചത്.
"ലോജിസ്റ്റിക് പേടിസ്വപ്നം" സൃഷ്ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നുവെന്നാണ് ഈ ധനസമാഹരണ പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സംഘാടകരായ ബെഞ്ചമിൻ ഡിച്ചറും താമര ലിച്ചും പറഞ്ഞത്. പ്രകടനക്കാരായ ട്രക്കര്‍മാരും അവരെ പിന്തുണയ്ക്കുന്ന ജനക്കൂട്ടവും കനേഡിയന്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കാനായെത്തിയപ്പോള്‍ ആയിരക്കണക്കിന് പേരുണ്ടായിരുന്നുവെന്ന് കണക്കാക്കുന്നു.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രതിഷേധം തുടരാനാണ് തങ്ങളുടെ ഉദ്ദേശമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കാനഡയിലെ 1,20,000 ക്രോസ്-ബോർഡർ ട്രക്കർമാരിൽ 90% പേരും രാജ്യത്തെ ജനസംഖ്യയ്ക്ക് അനുസൃതമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു.
അതിനിടെ പ്രതിഷേധം വരും ദിവസങ്ങളില്‍ അവസാനിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പടിഞ്ഞാറൻ കാലിഫോർണിയയിൽ നിന്ന് അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്ന യുഎസ് ട്രക്കര്‍മാര്‍ സമാനമായ ഒരു പ്രകടനത്തിന് പദ്ധതിയിട്ടേക്കുമെന്ന് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.