മറ്റ് സ്ത്രീകളുമായി സെക്‌സ് നടത്തി; ഭര്‍ത്താവ് ജയിലിലായ  ചില സ്ത്രീകളുടെ തുറന്നുപറച്ചിലുകള്‍

First Published May 3, 2021, 4:14 PM IST

ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും വൈകാരികവും ശാരീരികവുമായ അവസ്ഥകള്‍ എന്തൊക്കെയാണ്? ഇങ്ങനെയൊരു ചോദ്യമാണ് വിസ്പര്‍ എന്ന സോഷ്യല്‍ മീഡിയ ആരാഞ്ഞത്. ഊരും പേരും വെളിപ്പെടുത്താതെ അനോണിമസായി സംസാരിക്കാനാവുന്ന സാമൂഹ്യ മാധ്യമമാണിത്. ഒരു ബില്യണിലേറെ ഉപയോക്താക്കളുള്ള, ആന്‍ഡ്രേയിഡും ഐ ഒ എസും ആപ്പുകളുള്ള, മൊബൈലിലും ഡെസ്‌ക് ടോപ്പിലും ഉപയോഗിക്കാവുന്ന  ഈ സാമൂഹ്യമാധ്യമത്തില്‍ ആദ്യം പറഞ്ഞ ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ജയില്‍പുള്ളികളുടെ ഭാര്യമാരായിരിക്കുക എന്നതിന്റെ സാമൂഹ്യ പ്രശ്‌നം മുതല്‍ വൈകാരിക പ്രതിസന്ധികള്‍ വരെ പലരും തുറന്നു പറഞ്ഞു. പേരോ വിവരങ്ങളോ വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലാത്തതിനാല്‍, ആളുകള്‍ക്ക് എന്തും തുറന്നെഴുതാനാവുന്നതിനാല്‍ സത്യസന്ധമായിരുന്നു പല പോസ്റ്റുകളും. 

എന്തും തുറന്നു പറയാം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. പേരും വിവരങ്ങളും വെളിപ്പെടുത്തേണ്ട. പോസ്റ്റ് ചെയ്യുന്ന വാക്കുകള്‍ ഇമേജ് ആയാണ് ഇതില്‍ വരിക. ആപ്പിലെ ഇഷ്ടപ്പെട്ട ഫോട്ടോകള്‍ സെലക്ട് ചെയ്താല്‍ വാക്കുകള്‍ ഇമേജിനു മുകളില്‍ ഓട്ടോമാറ്റിക്കായി പതിയും. പോസ്റ്റുകള്‍ പരസ്യമായോ രഹസ്യമായോ പ്രത്യക്ഷപ്പെടും.  ഈ ഇമേജുകളോട് പരസ്യമായോ രഹസ്യമായോ കമന്റ് ചെയ്യാനാവും. ചാറ്റിംഗിനും ഈ രഹസ്യ സ്വഭാവമുണ്ട്.  രഹസ്യങ്ങള്‍ക്കും തുറന്നു പറച്ചിലുകള്‍ക്കുമുള്ള ഈ ആപ്പ് 2012-ലാണ് നിലവില്‍ വന്നത്. അമേരിക്ക ആസ്ഥാനമായ WhisperText LLC എന്ന കമ്പനിയുടേതാണ് ഈ സോഷ്യല്‍ മീഡിയ. ഇതിലെ ഉപഭോക്താക്കളുടെ ഡാറ്റ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍, സ്വകാര്യത അടക്കമുള്ള വിഷയങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. 

അറിയാം, ആ സ്ത്രീകളുടെ അനുഭവങ്ങള്‍.