- Home
- Magazine
- Web Specials (Magazine)
- കൊടുംതണുപ്പിലും കൊടുങ്കാറ്റിലും വലഞ്ഞ ടെക്സസ്, വെള്ളവും വൈദ്യുതിയും വഴിയുമില്ല; ചിത്രങ്ങള്‍
കൊടുംതണുപ്പിലും കൊടുങ്കാറ്റിലും വലഞ്ഞ ടെക്സസ്, വെള്ളവും വൈദ്യുതിയും വഴിയുമില്ല; ചിത്രങ്ങള്‍
എഴുപത് വർഷത്തിനിടെ കണ്ട ഏറ്റവും കുറഞ്ഞ താപനിലയെയാണ് ഇപ്പോൾ ടെക്സസ് നേരിടുന്നത്. റെക്കോർഡ് നിലയിൽ താഴ്ന്ന താപനിലയിൽ ടെക്‌സസിലെ പവർ ഗ്രിഡ് പരാജയപ്പെട്ടു. കൊടുംതണുപ്പ് മൂലം 2.7 ദശലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു, പലയിടത്തും കുടിക്കാൻ പോലും വെള്ളവുമില്ല. കഷ്ടപ്പാടിലൂടെയും ദുരിതത്തിലൂടെയും അനിശ്ചിതത്വത്തിലൂടെയുമാണ് ആളുകൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നാണ് പല റിപ്പോർട്ടുകളും കാണിക്കുന്നത്. അതിനിടയിൽ പലയിടങ്ങളിലും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊവിഡ് കേസുകൾ കൂടി വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ആശങ്കയാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്. റോഡുകൾ അടച്ചിട്ടത് പലപ്പോഴും ആശുപത്രിയിലേക്ക് എത്തുന്നതിൽ നിന്നുപോലും ജനങ്ങളെ വിലക്കി. നഴ്സുമാർക്ക് പോലും കാൽനടയായി ആശുപത്രിയിലെത്തേണ്ട സാഹചര്യവുമുണ്ടായി. പലയിടത്തും കടകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ സാധനങ്ങൾ പോലും കിട്ടാത്ത അവസ്ഥകളും പലയിടങ്ങളിലും ഉണ്ടായി. എന്താണ് ടെക്സസിൽ സംഭവിക്കുന്നത്? ചിത്രങ്ങൾ കാണാം.

രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്സസിൽ നാല് ദിവസത്തിലേറെയായി ആളുകൾക്ക് വെള്ളം കിട്ടാതെ, ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുകയാണ്. കൊടുങ്കാറ്റിൽ രാജ്യത്താകമാനം 34 മരണങ്ങളുണ്ടായി. ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാർ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ നേരിടുന്നത്.

കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയിൽ ജനങ്ങൾ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണുയർത്തിയത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെയുള്ള ജനങ്ങളാകെയും. പുറത്ത് എന്ത് സംഭവിക്കുന്നുവെന്ന് പോലും പലർക്കും അറിയാനാവാത്ത അവസ്ഥയുണ്ടായി.

അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹ്യൂസ്റ്റണിലും ഇത് തന്നെയാണ് അവസ്ഥ. "ആളുകൾ ദേഷ്യപ്പെടുന്നുവെന്നും നിരാശരാകുന്നുവെന്നുമൊക്കെ എനിക്കറിയാം. ഞാനും അതെ അവസ്ഥയിൽ തന്നെയാണ്." ഹ്യൂസ്റ്റണിലെ മേയർ സിൽവെസ്റ്റർ ടർണർ പറഞ്ഞു. ഒക്ലഹോമയിലും കാര്യങ്ങൾ മോശമാണ്, അവിടെ പ്രസിഡന്റ് ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ശീത കൊടുങ്കാറ്റിൽ ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിൽ 320,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. കിഴക്കൻ കെന്റക്കിയിൽ കൊടുങ്കാറ്റിനെത്തുടർന്ന് 70,000 പേർക്ക് വൈദ്യുതി മുടങ്ങി. വിർജീനിയയിൽ 67,000 -ത്തോളം പേർക്ക് വൈദ്യുതിയില്ലായിരുന്നു. വൈദ്യുതി ലഭിക്കാനായി നിർബന്ധിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

പലയിടത്തും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗരാഷിൽ കിടന്ന് കാർ നിഷ്‌ക്രിയമായിരുന്നതിനെ തുടർന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ച് ഒരു കുടുംബം മരിച്ചു. ഒരു സ്ത്രീയും മൂന്ന് പേരക്കുട്ടികളും അവർ ഉപയോഗിച്ച ഒരു അടുപ്പിൽ നിന്ന് തീ പടർന്ന് മരിച്ചു.

ചിലയിടങ്ങളിൽ വൈദ്യതി പുനഃസ്ഥാപിച്ചു വരുന്നുണ്ടെങ്കിലും, കുടിവെള്ള സംവിധാനം ഇപ്പോഴും തകരാറിലാണ്. ആളുകളോട് ടാപ്പ് വെള്ളം കുടിക്കുന്നതിനുമുമ്പ് തിളപ്പിച്ച് കുടിക്കാൻ ഭരണകൂടം നിർദ്ദേശിച്ചു. പലയിടത്തും വെള്ളം കിട്ടാതായതിനെ തുടർന്ന് വെള്ളം സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു. “ഈ സമയത്ത് ജീവൻ നിലനിർത്താൻ മാത്രമേ വെള്ളം ഉപയോഗിക്കാവൂ” അവർ പറഞ്ഞു.

ശീതകാലത്ത് കൊറോണ വൈറസ് കുതിച്ചുയരുമ്പോൾ, വൈദ്യുതിയും വെള്ളവും തടസ്സപ്പെടുന്നത് ആശുപത്രികളെ കാര്യമായി ബാധിച്ചു. വീടുകളിൽ കഴിയുന്ന രോഗികളെയും അത് ഗുരുതരമായി ബാധിക്കുന്നു. മോശം കാലാവസ്ഥ കാരണം റോഡുകൾ അടച്ചതിനാൽ ഓസ്റ്റിനിലെ ചില നഴ്സുമാർ കാൽനടയായി ജോലി പോകേണ്ട സാഹചര്യമാണ് ഉള്ളത്.

അതിനിടയിൽ തണുതുറഞ്ഞ കാലാവസ്ഥയിൽ ദുരിതം അനുഭവിക്കുന്ന വന്യജീവികളെ രക്ഷിക്കാനും ചിലർ പ്രവർത്തിക്കുന്നു. തെക്കൻ ടെക്സസിലെ സൗത്ത് പാദ്രെ ദ്വീപ് കൺവെൻഷൻ സെന്റർ മൂവായിരത്തിലധികം കടലാമകളെ തണുപ്പിൽ നിന്ന് രക്ഷിച്ചതായി പ്രവർത്തകർ പറഞ്ഞു. മനുഷ്യരും വന്യജീവികളുമടക്കം കടുത്ത ശൈത്യത്തെയാണ് അഭിമുഖീകരിക്കുന്നത്.

അതേസമയം ഈ കാലാവസ്ഥാ പ്രതിസന്ധിക്കിടയിലാണ് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ മെക്സിക്കോയിലേക്ക് പറന്നത്. വ്യാഴാഴ്ച നൽകിയ ഒരു പ്രസ്താവനയിൽ, തന്റെ മക്കൾക്ക് ഒരു നല്ല അച്ഛനാകാൻ ആഗ്രഹിക്കുന്നുവെന്നാണ് യാത്രയെ ന്യായീകരിച്ച് ക്രൂസ് പറഞ്ഞത്. അദ്ദേഹം ടെക്സസ് വിട്ടുപോയതായുള്ള റിപ്പോർട്ടുകളെ പിന്തുണക്കുന്നതായിരുന്നു ട്വിറ്ററിൽ പുറത്ത് വന്ന അദ്ദേഹത്തിന്റെ ഫോട്ടോകൾ.

സംസ്ഥാനത്തെ ജനങ്ങൾ തണുത്ത കാലാവസ്ഥ മൂലം ദുരിതമനുഭവിക്കുമ്പോൾ അദ്ദേഹം കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്ക് പോയത് വലിയ വിമർശനത്തിന് വഴിവച്ചിരിക്കയാണ്. “ടെക്സസിലെ ആളുകൾ തണുത്ത് മരവിപ്പിക്കുകയാണ്. എന്നിട്ടും ടെഡ് ക്രൂസ് കാൻകൂണിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി” ഡെമോക്രാറ്റിക് കോൺഗ്രസ് വനിത പ്രമീല ജയപാൽ ട്വിറ്ററിൽ കുറിച്ചു.