MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • വയനാട് തുരങ്കപാത നിർമ്മാണത്തിൽ ഇരട്ട അന്വേഷണം; തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

വയനാട് തുരങ്കപാത നിർമ്മാണത്തിൽ ഇരട്ട അന്വേഷണം; തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

വയനാട് കള്ളാടിയിലെ തുരങ്കപാത വീണ്ടും വിവാദ വിഷയമായി മാറിയിരിക്കുന്നു. അപകടവും മരണ സംഖ്യയും പാരിസ്ഥിതിക പഠനത്തെ സംശയമുനമ്പിൽ നിർത്തുന്നു. അപകടത്തിന് പിന്നാലെ തുരങ്കപാതാ നിർ‍മ്മാണം താത്കാലികമായി നിർത്തിവച്ചെന്ന് സർക്കാർ അറിയിച്ചു.  

1 Min read
Author : Web Desk
Published : Jul 08 2026, 02:46 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
Image Credit : Asianet News

കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെന്നും എന്നാൽ കരാർ കമ്പനി അത് ചെയ്യാതിരുന്നതാണ് അപകട കാരണമെന്നുമാണ് അപകടത്തിന് പിന്നാലെ സർക്കാർ ആരോപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
Image Credit : Asianet News

അതേസമയം, സർക്കാർ തലത്തിൽ നിന്നുള്ള നിർദേശം കിട്ടിയതിന് പിന്നാലെ മണ്ണ് നീക്കം തുടങ്ങിയിരുന്നുവെന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ അവകാശപ്പെട്ടു.

Related Articles

Related image1
വയനാട് മണ്ണിടിച്ചിൽ: കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
Related image2
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
310
Image Credit : Asianet News

മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഊരാളുങ്കലിനെ അറിയിച്ചതായും മന്ത്രി ടി സിദ്ദിഖ് നേരത്തെ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചിരുന്നു.

410
Image Credit : Asianet News

മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിടുന്നത് വൻ തോതിൽ ആശങ്ക പരത്തിയതായും റിപ്പോർട്ടുകളുമുണ്ട്.

510
Image Credit : Asianet News

സംഭവം വിവാദമായതിന് പിന്നാലെ ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു.

610
Image Credit : Asianet News

സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കരാർ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

710
Image Credit : Asianet News

ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായവും സ‍ർക്കാർ പ്രഖ്യാപിച്ചു.

810
Image Credit : Asianet News

ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

910
Image Credit : Asianet News

ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനിയും കണ്ടെത്താനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവർക്കായി ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു.

1010
Image Credit : Asianet News

മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

About the Author

WD
Web Desk
മാസിക
വയനാട് മണ്ണിടിച്ചിൽ
വയനാട് ദുരന്തം
വയനാട് ടൗൺഷിപ്പ്
വയനാട്

Latest Videos
Recommended Stories
Recommended image1
ഒരു പ്ലേറ്റ് തക്കാളി - മുട്ടത്തോരന് വില 7,300 രൂപ! ചൈനയെ ഞെട്ടിച്ച് 'എമു മുട്ട' വിഭവം
Recommended image2
'ഇന്ത്യയിൽ ഞാൻ രാജാവാണ്, യുഎസ് ജോലി വേണ്ട'; വീട്ടുജോലി പേടിച്ച് ലക്ഷങ്ങളുടെ ഓഫർ നിരസിച്ച് യുവാവ്, കുറിപ്പ് വൈറൽ
Recommended image3
നാട്ടിൽ 2,500 രൂപയുടെ മരുന്ന്, അമേരിക്കയിൽ 42,000 -ന്! ഡോക്ടറുടെ ഫീസ് വേറെ; വൈറലായി ഇന്ത്യൻ വയോധികന്‍റെ കുറിപ്പ്
Related Stories
Recommended image1
വയനാട് മണ്ണിടിച്ചിൽ: കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
Recommended image2
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved