- Home
- Magazine
- Web Specials (Magazine)
- ശവശരീരങ്ങളുടെ മുഖം ഇങ്ങനെ മൂടണം? ഈജിപ്തിൽ നിന്നും 3500 വർഷം പഴക്കമുള്ള വിവരങ്ങൾ
ശവശരീരങ്ങളുടെ മുഖം ഇങ്ങനെ മൂടണം? ഈജിപ്തിൽ നിന്നും 3500 വർഷം പഴക്കമുള്ള വിവരങ്ങൾ
പുരാതന ഈജിപ്തുകാർ മമ്മിഫിക്കേഷന് പേരുകേട്ടവരാണ്. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്ന ഇവർ അതിന്റെ ഭാഗമായിത്തന്നെയാണ് ശവശരീരം ഇങ്ങനെ എംബാം ചെയ്ത് വച്ച് തുടങ്ങിയതും. ശരീരവും ആത്മാവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മരിച്ചയാളുടെ ശരീരം ശരിയായ രീതിയിൽ സൂക്ഷിക്കുമ്പോഴേ പുനർജന്മം സാധ്യമാവൂ എന്നും അവർ വിശ്വസിച്ചു. എന്നിരുന്നാൽ പോലും എങ്ങനെയാണ് ഇങ്ങനെ ശവശരീരം മമ്മിഫൈ ചെയ്യുന്നതെന്ന് പൂർണമായും വിവരങ്ങൾ കിട്ടിയിരുന്നില്ല. ഈ ശവശരീരങ്ങളെങ്ങനെ കാലങ്ങളോളം പ്രശനമാകാതെ നിലനിൽക്കുന്നുവെന്നത് ലോകത്തിന് അത്ഭുതം തന്നെയായിരുന്നു. പ്രത്യേകിച്ചും പഴയകാലഘട്ടത്തിൽ എങ്ങനെ ഇത് സാധിച്ചുവെന്നത് എല്ലായ്പ്പോഴും ഗവേഷകരെയും ചരിത്രകുതുകികളെയും ആകർഷിച്ച വിഷയമായിരുന്നു. എന്നാലിപ്പോൾ 3500 വർഷമെങ്കിലും പഴക്കം വരുന്ന ഒരു കയ്യെഴുത്തുപ്രതി വിവർത്തനം ചെയ്തതിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുകയാണ്.

3,500 വർഷം പഴക്കമുള്ള 'മെഡിക്കൽ പാപ്പിറസ്' ആണ് കോപ്പൻഹേഗൻ സർവകലാശാല വിവർത്തനം ചെയ്തിരിക്കുന്നത്. (ഈജിപ്തിലെ ജനങ്ങൾ ആദ്യകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന മാധ്യമമാണ് പാപ്പിറസ് എന്നറിയപ്പെടുന്നത്.) ഏതായാലും സർവകലാശാല വിവർത്തനം ചെയ്ത പാപ്പിറസിൽ മരിച്ച വ്യക്തിയുടെ മുഖം ദ്രവിക്കാതെയും വീർക്കാതെയും ദുർഗന്ധമില്ലാതെയുമിരിക്കാൻ എങ്ങനെ ശരിയായി മൂടണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് വിവരിക്കുന്നത്.

പാപ്പിറസ് ലൂവ്രെ-കാൾസ്‌ബെർഗ് എന്ന് വിളിക്കപ്പെടുന്ന ഈ കൈയെഴുത്തുപ്രതിയില്‍ എംബാമിംഗ് നടത്തുമ്പോൾ കടന്നു പോകേണ്ട വ്യത്യസ്ത ഘട്ടങ്ങളും പ്രക്രിയകളും പറയുന്നു. സസ്യങ്ങളും മറ്റും ചേര്‍ത്ത് അവ ഒരു ദ്രാവകത്തില്‍ പാകം ചെയ്തശേഷം മൃതശരീരത്തിൽ അത് ചുവന്ന തുണി കൊണ്ട് മൂടുന്നു.

ഇത് ഒരു സംരക്ഷിതകവചം പോലെയും ബാക്ടീരിയ ഇല്ലാതെയാവാനും മുഖം വീർക്കുന്നത് ഇല്ലാതെയാവാനും സഹായിക്കും എന്നാണ് എഴുതിയിരിക്കുന്നതെന്ന് വിവർത്തനത്തിൽ പ്രവർത്തിച്ച ഈജിപ്റ്റോളജിസ്റ്റ് സോഷി ഷിയോട്ട് പറയുന്നു. ഇങ്ങനെ തൈലത്തിൽ മുക്കിയ ചുവന്ന തുണികൊണ്ട് മൂടുന്ന ഈ പ്രക്രിയ നാല് ദിവസങ്ങളുടെ ഇടവേളകളിലാവര്‍ത്തിക്കുന്നു.

ഈ പാപ്പിറസിൽ ചെറിയ ചെറിയ വിവരങ്ങളേ അടങ്ങിയിട്ടുള്ളൂവെങ്കിലും ചരിത്രത്തില്‍ നിന്നും ആദ്യമായിട്ടാണ് ഇങ്ങനെ ചില വിവരങ്ങളെങ്കിലും മൃതദേഹം എംബാം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കിട്ടുന്നത്. അതിനാല്‍ തന്നെ ഇത് ഈജിപ്റ്റോളജിസ്റ്റുകളെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഔഷധസസ്യങ്ങളെ കുറിച്ചും തൊലിയിലെ മാറ്റങ്ങളുമെല്ലാം രേഖപ്പെടുത്തി എന്നതിനാലാണിത്.

ഈ കയ്യെഴുത്തുപ്രതി രണ്ട് ഭാഗങ്ങളായിട്ടാണിപ്പോഴുള്ളത്. ഒരുഭാഗം പാരിസിലെ ലൂവ്രെ മ്യൂസിയത്തിലും ശേഷിക്കുന്ന ഭാഗം യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹേഗനിലെ പാപ്പിറസ് കാൾസ്ബർഗ് ശേഖരത്തിലുമാണുള്ളത്. അതിനാലാണ് പാപ്പിറസ് ലൂവ്രേ കാള്‍സ്ബര്‍ഗ് എന്ന് ഇതിന് പേര് വന്നത്.

ഇതിന്‍റെ നിരവധി കഷണങ്ങൾ കാണാനില്ല. പക്ഷേ, ഒരു വിശകലനത്തെ അടിസ്ഥാനമാക്കി മനസിലാക്കുന്നത് പാപ്പിറസ് 19 അടി നീളമുള്ള ബിസി 1450 മുതലുള്ള രേഖയാണെന്നാണ്. ആയിരം വർഷത്തിലേറെ പഴക്കമുള്ള എംബാമിംഗ് ഗ്രന്ഥങ്ങളാണിതെന്നും മനസിലാക്കാൻ സാധിക്കുന്നു.

പുരാതന ഈജിപ്തിൽ നിന്ന് അവശേഷിക്കുന്ന രണ്ടാമത്തെ ദൈർഘ്യമേറിയ മെഡിക്കൽ പാപ്പിറസിന്റെ ഭൂരിഭാഗവും ഔഷധ മരുന്നുകളെ കുറിച്ചും ചർമ്മരോഗങ്ങളെ കുറിച്ചുമാണ് എഴുതിയിരിക്കുന്നത്. ഒരോ ദിവ്യസസ്യത്തിന്‍റെയും അതിന്റെ വിത്തിന്‍റെയും രൂപം, ആവാസ വ്യവസ്ഥ, ഉപയോഗങ്ങൾ, മതപരമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിവരണവും ചർമ്മത്തിന്റെ നീർവീക്കത്തെക്കുറിച്ചുള്ള ഒരു നീണ്ട പ്രബന്ധവും, ഖോണ്‍സു എന്ന ദൈവം തരുന്നതെന്ന് കരുതുന്ന അസുഖമായ നീര്‍വീക്കത്തിനെതിരെയുള്ള പ്രതിവിധികളുമെല്ലാം ഇതില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, അതില്‍ ഏറ്റവും അതിശയകരമായ വിവരങ്ങള്‍ മരിച്ചവരുടെ മുഖം എങ്ങനെ മൂടണമെന്നും അതെന്തിന് വേണ്ടിയുള്ളതാണ് എന്നുമുള്ള വിവരങ്ങളാണ്.

ഔഷധസസ്യങ്ങളും മറ്റും മുക്കിയ തുണി നാല് ദിവസത്തെ ഇടവേളകളില്‍ ശവശരീരത്തിന്‍റെ മുഖത്ത് വയ്ക്കുക എന്നതില്‍ നിന്നും ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് ഈ ശവശരീരം എംബാം ചെയ്യുന്നതിന് വേണ്ടി നടത്തിയിരിക്കുക എന്ന വിവരത്തിലേക്ക് വെളിച്ചം വീശുന്നതാണ്.

ഇങ്ങനെ എംബാം ചെയ്യുന്ന സമയത്ത് മരണപ്പെട്ടയാളുടെ ശരീരവും ആത്മാവും തിരികെ ശക്തി പ്രാപിക്കുന്നതിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് പ്രദക്ഷിണവും നടത്തുന്നു. 17 -ലധികം പ്രദക്ഷിണങ്ങളാണ് ഈ സമയത്ത് നടക്കുക എന്ന് സോഷി ഷിയോട്ട് പറയുന്നു.

'നാല് ദിവസത്തെ ഇടവേളകളിൽ, ശരീരം തുണികൊണ്ട് മൂടുന്നു, പ്രാണികളെയും ശവംതീനികളെയും അകറ്റി നിർത്താൻ സുഗന്ധദ്രവ്യങ്ങൾ കലർത്തിയ വൈക്കോൽ കൊണ്ട് പൊതിഞ്ഞു' വെന്നും ഇവര്‍ പറയുന്നു.

ഏതായാലും ഇതുവരെ കിട്ടിയ വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ തന്നെയാണ് ഈ വിവർത്തനം ചെയ്യപ്പെട്ടവ എന്ന് തന്നെയാണ് കരുതുന്നത്.