സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ അന്നിങ്ങനെയായിരുന്നു, കാണാം ചിത്രങ്ങള്‍

First Published 10, Oct 2020, 3:31 PM

രിത്രം പരിശോധിച്ചാൽ സ്വവർഗാനുരാഗം പുതിയതായി ഉണ്ടായ ഒന്നല്ല എന്ന് നമുക്ക് മനസ്സിലാകും. പൊതുവെ നാം കരുതിയിരുന്നപോലെ പഴയകാലത്ത് എല്ലാവരും ഇത്തരം ബന്ധങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നില്ല എന്ന് ചുവടെയുള്ള ചിത്രങ്ങൾ നമുക്ക് പറഞ്ഞുതരുന്നു. വളരെ അടുത്തിടപഴകുന്ന കമിതാക്കളെയാണ് ഈ ഫോട്ടോഷൂട്ടുകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പങ്കാളികൾ മറ്റൊരാളുടെ മടിയിൽ സ്നേഹപൂർവ്വം ഇരിക്കുന്നതോ അല്ലെങ്കിൽ ഒരുമിച്ച് നിൽക്കുന്നതോ ആയ ഈ ചിത്രങ്ങൾ അവരുടെ മറയില്ലാത്ത സ്നേഹത്തെ സൂചിപ്പിക്കുന്നു. അന്നത്തെ കാലത്ത് സ്വവർഗ്ഗാനുരാഗബന്ധങ്ങൾ ചിലർ കരുതുന്നതിനേക്കാൾ വളരെ സാധാരണവും പൊതുവായതുമായിരുന്നു അന്ന് എന്നുവേണം കരുതാൻ.  എന്നിരുന്നാലും സമൂഹം അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നുവെന്ന് അതുകൊണ്ട് അർത്ഥമില്ല. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങൾ അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിനെതിരെയുള്ള ഒരു ചാട്ടുളിയാണ്.

ഏതൊരു മനുഷ്യനും പ്രണയിക്കാനും ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കാനും അവകാശമുണ്ടെന്ന പുതിയ ലോകവീക്ഷണത്തിലേയ്ക്ക് നമ്മൾ എത്തുന്നതിന് വളരെ മുൻപാണ് ഈ ഫോട്ടോകൾ ഉയിർകൊണ്ടത് എന്നോർക്കണം. ഒരുപക്ഷേ, പരസ്പരം സ്നേഹിച്ച് ഒന്നിച്ചു ജീവിക്കാൻ അന്നത്തെ സമൂഹം അനുവദിച്ചിരുന്നില്ലെങ്കിലും, പുരുഷന്മാർക്കിടയിൽ അത്തരം ഇഷ്ടങ്ങൾ നിലനിന്നിരുന്നു എന്നത് വ്യക്തമാണ്. പക്ഷേ, അത് പരസ്യമായി തുറന്ന് പറയുന്നതിൽ വിലക്കുണ്ടായിരുന്നു. കാരണം, സ്വവർഗ്ഗലൈംഗികതയെ മാനസിക വിഭ്രാന്തിയായിട്ടും, ചെകുത്താന്റെ വേലയായിട്ടുമൊക്കെയാണ് സമൂഹം കണ്ടിരുന്നത്. നവോത്ഥാനകാലത്ത് ഫ്ലോറൻസ്, വെനീസ് പോലുള്ള പട്ടണങ്ങളിൽ ചില ശിക്ഷകൾ നിലവിലുണ്ടായിരുന്നുവെങ്കിലും സ്വവർഗ്ഗലൈംഗികത സാധാരണമായിരുന്നു എന്നുവേണം പറയാന്‍. എന്നാൽ, പതിമൂന്നാം നൂറ്റാണ്ടിലെ പ്രഭാഷകനായ ജിറോലമോ സവോനറോല സ്വവർഗ്ഗലൈംഗികത തെറ്റാണെന്നു വാദിച്ചതോടെ യൂറോപ്പിലെങ്ങും ഇത് ഒരു കുറ്റകൃത്യമായി മാറി.

സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന പ്രണയത്തെക്കുറിച്ച് സാഹിത്യത്തിലും, ചിത്രങ്ങളിലും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും, അന്നത്തെ കാലത്തെ ആൺപ്രണയങ്ങൾ സമൂഹത്തിൽ ഒരുപാട് ചർച്ചചെയ്യപ്പെട്ടിട്ടില്ല എന്ന് വേണം കരുതാൻ. എന്നാൽ, ഈ ചിത്രങ്ങൾ ആ കാലത്തെ പ്രണയത്തിന്റെ തുടിപ്പുകൾ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നവയാണ്.  പരസ്പരം ഇഴുകിച്ചേർന്ന് ചുറ്റുമുള്ള ലോകത്തിന്റെ കണ്ണുകളെ പൂർണ്ണമായും  അവഗണിച്ച് സ്വന്തമായൊരു പ്രണയസാമ്രാജ്യം തന്നെ അവർ കെട്ടിപ്പടുത്തത് ചിത്രങ്ങളിലൂടെ കാണാം...

ഫോട്ടോ ബൂത്ത് പ്രണയം: ഏകദേശം 1953 -ൽ എടുത്ത ഈ ഫോട്ടോ ഒരു ബൂത്തിൽ വച്ചെടുത്തതാണ്. അവർക്ക് സുരക്ഷിതമായി ചുംബിക്കാനും സ്നേഹിക്കാനും കഴിയുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്ന്. റോയൽ കനേഡിയൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച മാട്ടചൈൻ സൊസൈറ്റി (ആദ്യകാല സ്വവർഗ്ഗാനുരാഗ സംഘടന) അംഗമായ ജോസഫ് ജോൺ ബെർട്രണ്ടാണ് വലതുവശത്ത് നിൽക്കുന്നത്.

ഒരിക്കലും കൈവെടിയില്ല: കൈകൾ കോർത്തിരുന്ന് പത്രം വായിക്കുന്ന ഈ പ്രണയികളുടെ ചിത്രം വൺ നാഷണൽ ഗേ & ലെസ്ബിയൻ ആർക്കൈവ്സിന്റെ പാറ്റ് റോക്കോ പേപ്പേഴ്‌സ് ശേഖരത്തിൽ നിന്നാണ്.

ഒരിക്കലും കൈവെടിയില്ല: കൈകൾ കോർത്തിരുന്ന് പത്രം വായിക്കുന്ന ഈ പ്രണയികളുടെ ചിത്രം വൺ നാഷണൽ ഗേ & ലെസ്ബിയൻ ആർക്കൈവ്സിന്റെ പാറ്റ് റോക്കോ പേപ്പേഴ്‌സ് ശേഖരത്തിൽ നിന്നാണ്.

താങ്ങും തണലുമായി: ഈ അമേരിക്കൻ പ്രണയിതാക്കളുടെ ചിത്രം ഏകദേശം 1880 -കളിൽ വച്ചെടുത്തു എന്ന് അനുമാനിക്കുന്നു.

താങ്ങും തണലുമായി: ഈ അമേരിക്കൻ പ്രണയിതാക്കളുടെ ചിത്രം ഏകദേശം 1880 -കളിൽ വച്ചെടുത്തു എന്ന് അനുമാനിക്കുന്നു.

ആലിംഗനം: 1875 -ലെ ഈ ഫോട്ടോ അവർ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.

ആലിംഗനം: 1875 -ലെ ഈ ഫോട്ടോ അവർ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു.

ഹൃദയത്തിന്റെ താളം: ഈ ഫോട്ടോ ഏകദേശം 1880 -ൽ വച്ചെടുത്തു എന്നനുമാനിക്കുന്നു.

ഹൃദയത്തിന്റെ താളം: ഈ ഫോട്ടോ ഏകദേശം 1880 -ൽ വച്ചെടുത്തു എന്നനുമാനിക്കുന്നു.

നന്നായി വസ്ത്രം ധരിച്ച ഈ ജോഡി: 1890 -ൽ എടുത്തു എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ അവരുടെ ചിരികൾക്കിടയിലെ പരിഭവം വ്യക്തമാണ്.

നന്നായി വസ്ത്രം ധരിച്ച ഈ ജോഡി: 1890 -ൽ എടുത്തു എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ അവരുടെ ചിരികൾക്കിടയിലെ പരിഭവം വ്യക്തമാണ്.

പ്രണയിതാവിന്റെ മടിയിൽ ഇരിക്കുന്നു: സ്നേഹപൂർവമായ നോട്ടവും ശ്രദ്ധേയമായ പോസും ഈ ഫോട്ടോയെ വളരെയധികം രസകരമാക്കുന്നു.

പ്രണയിതാവിന്റെ മടിയിൽ ഇരിക്കുന്നു: സ്നേഹപൂർവമായ നോട്ടവും ശ്രദ്ധേയമായ പോസും ഈ ഫോട്ടോയെ വളരെയധികം രസകരമാക്കുന്നു.

പരസ്പരം മുറുകെ പിടിക്കുന്നു: 1870 -ലെ ഈ ദമ്പതികൾ പരസ്പരം ചേർന്നിരിക്കുന്നത് അവരുടെ പ്രണയത്തിന്റെ ആഴത്തെ വെളിവാക്കുന്നു.

പരസ്പരം മുറുകെ പിടിക്കുന്നു: 1870 -ലെ ഈ ദമ്പതികൾ പരസ്പരം ചേർന്നിരിക്കുന്നത് അവരുടെ പ്രണയത്തിന്റെ ആഴത്തെ വെളിവാക്കുന്നു.

എഴുത്തുകാരനും അദ്ദേഹത്തിന്റെ പ്രചോദനവും: വാൾട്ട് വിറ്റ്മാൻ തന്റെ പ്രിയപ്പെട്ട കാമുകനും പ്രചോദനവുമായ പീറ്റർ ഡോയലിനൊപ്പം ഇരിക്കുന്നതാണ് ചിത്രത്തിൽ. 1869 ൽ എടുത്തതാണ് ഇത്.

എഴുത്തുകാരനും അദ്ദേഹത്തിന്റെ പ്രചോദനവും: വാൾട്ട് വിറ്റ്മാൻ തന്റെ പ്രിയപ്പെട്ട കാമുകനും പ്രചോദനവുമായ പീറ്റർ ഡോയലിനൊപ്പം ഇരിക്കുന്നതാണ് ചിത്രത്തിൽ. 1869 ൽ എടുത്തതാണ് ഇത്.

പ്രണയാഗ്നി: വെർമോണ്ടിലെ വെർഗെൻസിൽ നിന്നുള്ള ഈ ഫോട്ടോ (ഏകദേശം 1870) രണ്ട് ഫയർമാൻമാർ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നതായി കാണിക്കുന്നു.

പ്രണയാഗ്നി: വെർമോണ്ടിലെ വെർഗെൻസിൽ നിന്നുള്ള ഈ ഫോട്ടോ (ഏകദേശം 1870) രണ്ട് ഫയർമാൻമാർ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നതായി കാണിക്കുന്നു.

loader