- Home
- Magazine
- Web Specials (Magazine)
- ഏതുനേരവും വെടിയേൽക്കാം, കൊല്ലപ്പെടാം; പുറത്തിറങ്ങാൻ ഭയന്ന് ഈ നഗരത്തിലെ കുഞ്ഞുങ്ങൾ
ഏതുനേരവും വെടിയേൽക്കാം, കൊല്ലപ്പെടാം; പുറത്തിറങ്ങാൻ ഭയന്ന് ഈ നഗരത്തിലെ കുഞ്ഞുങ്ങൾ
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത് യെമനിലെ നഗരമായ ടായിസിൽ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 450 -ലേറെ കുട്ടികള്‍ക്ക് ഹൂത്തി സ്നൈപ്പര്‍മാരുടെ വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ്. 2014 -ല്‍ ആരംഭിച്ചതാണ് യെമനിലെ ആഭ്യന്തര യുദ്ധം. അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള സർക്കാരിനെ തലസ്ഥാനത്ത് നിന്ന് ഹൂത്തികൾ പുറത്താക്കിയതോടെയാണ് ആഭ്യന്തര യുദ്ധത്തിന്‍റെ ആരംഭം. കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും ഹൂത്തി വിമതര്‍ പറയുന്നത് തങ്ങള്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നില്ല എന്നാണ്. എന്നാല്‍, അവിടെയുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ എന്താണ്? ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്.

ഏതുനേരവും ഹൂത്തി സ്നൈപ്പര്‍മാരുടെ ആക്രമണമുണ്ടാകാം എന്ന ഭയത്തിലാണ് ടായിസിലെ കുഞ്ഞുങ്ങളുടെ ജീവിതം. നിരന്തരം ഇവിടെ ഹൂത്തി സ്നൈപ്പര്‍മാരുടെ വെടിവെയ്പ്പുണ്ടാകാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് ഇവിടെ വെടിയേറ്റിട്ടുള്ളത്. സര്‍ക്കാരിനെ പുറത്താക്കിയതോടെ യെമനിലെ ഭൂരിഭാഗം പ്രദേശവും ഹൂത്തി വിമതരുടെ നിയന്ത്രണത്തിലാണ്.

വെടിവെപ്പിനിടയിലെ ജീവിതമാണ് ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. ഹൂത്തി സ്നൈപ്പര്‍മാരുടെ ആക്രമണത്തിനെ അതിജീവിച്ച കുട്ടിയാണ് എട്ടു വയസുകാരിയായ റുവെയിഡ സാലെ. അതുപോലെ അവളുടെ പത്തുവയസുകാരനായ സഹോദരന്‍ അമ്രിയും. കഴിഞ്ഞ വര്‍ഷം അവസാനമാണ് റുവെയിഡയ്ക്ക് ഹൂത്തി സ്നൈപ്പറിന്‍റെ വെടിയേറ്റത്.

റുവെയിഡ വെള്ളമെടുക്കാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു. അവരുടെ വീടിനടുത്തുള്ള തെരുവില്‍ തന്നെയായിരുന്നു വാട്ടര്‍ ടാങ്ക്. അവിടെ നിന്നും വെള്ളമെടുത്ത് തിരികെ വരികയായിരുന്നു റുവെയിഡ. നഗരത്തിലെ കിഴക്കുഭാഗത്തു നിന്നുമായിരുന്നു സ്നൈപ്പര്‍ വെടിവച്ചത്. അവിടെയാണ് കൂടുതലായും ഹൂത്തി വിമതരുണ്ടായിരുന്നത്.

റുവെയിഡ വെടിയേറ്റ് വീഴുമ്പോള്‍ അവളുടെ സഹോദരന്‍ അമ്രിയും തൊട്ടടുത്തുണ്ടായിരുന്നു. അമ്രി ധൈര്യവും കരുത്തുമുള്ള കുട്ടിയായിരുന്നു. അവന്‍ സഹോദരിയെ തെരുവിന് മറുവശത്തുള്ള നടപ്പാതയിലേക്ക് വലിച്ചെത്തിച്ചു. ഉടനെത്തന്നെ റുവെയിഡയെ ആശുപത്രിയിലെത്തിച്ചു. വളരെ വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു അപ്പോഴേക്കും റുവെയിഡ. ഉടനെ തന്നെ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. നാലോ അഞ്ചോ ദിവസമാണ് ഐസിയുവില്‍, കോമയില്‍ ആ എട്ടുവയസുകാരി കഴിഞ്ഞത്. ഇപ്പോള്‍ അവളുടെ നില ഭേദമാണ്.

ആരോഗ്യം തിരികെ കിട്ടിയെങ്കിലും വെടിയേറ്റതിന്‍റേതായ പ്രശ്നങ്ങള്‍ ഇപ്പോഴും റുവെയിഡയ്ക്കുണ്ട്. അവള്‍ക്ക് നന്നായി ഒന്ന് ഉറങ്ങാന്‍ കഴിയില്ല. കാരണം അവളുടെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഉറങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും അവള്‍ക്കതിന് കഴിയാറില്ല. അതുപോലെ അവളുടെ തല ഇടയ്ക്കിടെ വിറച്ചു കൊണ്ടിരിക്കും.

മറ്റൊന്നാണ് ഭയം. അന്ന് വെടിയേറ്റതിനു ശേഷം അവള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. അവളോട് വീട്ടിലാരെങ്കിലും ഒന്ന് കടയില്‍ പോകാന്‍ പറഞ്ഞാല്‍ പോലും. അയ്യോ, എനിക്കാവില്ല എന്നാണ് അവളുടെ മറുപടി. അത്രയേറെ അവള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. ഓരോ തവണയും എന്തെങ്കിലും ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് വീണ്ടും വെടിയേല്‍ക്കുമോ എന്നവള്‍ പേടിക്കുന്നു. ഇതുപോലെ പുറത്തിറങ്ങാന്‍ ഭയക്കുന്ന എത്രയോ കുഞ്ഞുങ്ങളിവിടെയുണ്ട്.

മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഓരോ ആക്രമണവും രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. ടായിസില്‍ 450 -ലേറെ കുട്ടികള്‍ ഹൂത്തി സ്നൈപ്പര്‍മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ഉണ്ടായിട്ടുണ്ടെന്നാണ് അവരുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍, ഹൂത്തി കമാന്‍ഡര്‍ അത് നിഷേധിക്കുന്നുണ്ട്.

ഹൂത്തി വിമതര്‍ കയ്യടക്കി വച്ചിരിക്കുന്ന പ്രദേശങ്ങളിലെല്ലാം ആളുകള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. പലപ്പോഴും ഒളിച്ചും കുനിഞ്ഞുമെല്ലാം ഓടിയാണ് അവര്‍ സഞ്ചരിക്കുന്നത് പോലും. അബ്ദു ഖൈദ് അഹമ്മദിന്‍റെ പത്തുവയസുകാരനായ മകന്‍ സാബര്‍ കഴിഞ്ഞ വര്‍ഷമാണ് ഹൂത്തി സ്നൈപ്പര്‍മാരുടെ വെടിയേറ്റ് മരിച്ചത്. റുവെയിഡയെ പോലെ സാബറും കുടിക്കാന്‍ വെള്ളമെടുക്കുന്നതിനായി ടാങ്കിനടുത്തേക്ക് പോവുകയായിരുന്നു. ടാങ്കിന് സമീപത്തായി ഒരു മരം നില്‍ക്കുന്നുണ്ടായിരുന്നു. സാബര്‍ ആ മരത്തില്‍ കയറിയതായിരുന്നു. അപ്പോഴാണ് സ്നൈപ്പറുടെ ആക്രമണം ഉണ്ടാകുന്നത്. അയാള്‍ ആദ്യം സാബറിനെ വെടിവച്ചു. നെഞ്ചിന് മുകളിലേറ്റ വെടിയുണ്ട പുറം ഭാഗം തുളച്ച് പുറത്തേക്ക് വന്നു. വളരെ പെട്ടെന്ന് തന്നെ ആ പത്തുവയസുകാരന് ജീവന്‍ നഷ്ടമായി. സാബറിന്‍റെ കൂടെ സഹോദരന്‍ മൊഹമ്മദും ഉണ്ടായിരുന്നു. അവന് തന്‍റെ സഹോദരന്‍ മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നു. മാത്രമല്ല മൊഹമ്മദിനും വെടിയേറ്റിരുന്നു. അവന്‍റെ വയറ്റിലാണ് വെടിയേറ്റത്. അവന്‍ ഓടി വീട്ടിലെത്തി ഭയന്ന് വിറച്ച് ഒരു പുതപ്പിനടിയില്‍ ഒളിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്‍റെ മാതാവായ ഫാത്തിയയോട് പറയാന്‍ പോലും അവന് ഭയമായിരുന്നു.

ഞാനടുത്തെത്തി അവന്‍ പുതച്ചിരുന്ന പുതപ്പെടുത്ത് മാറ്റിയപ്പോഴാണ് ചോരയൊഴുകുന്നത് കണ്ടത്. ഞാനുറക്കെ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ എന്‍റെ അയല്‍ക്കാരനെത്തി അവനെ എന്‍റെ കയ്യില്‍ നിന്നും എടുത്തു. അപ്പോള്‍ ഞാന്‍ എന്നെ സാബറിന്‍റെ അടുത്തുകൊണ്ടു പോ എന്ന് കരഞ്ഞുകൊണ്ടിരുന്നു. സാബര്‍ പേടിച്ചിരിക്കും. അവനെ ഞാന്‍ തല്ലും അവന്‍റെ അനിയനെ കൂടി പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന് എന്നെല്ലാം ഞാന്‍ പറഞ്ഞു. അവന്‍ ശവപ്പുരയിലാണ് എന്ന് അവരെന്നോട് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല -സാബറിന്‍റെ മാതാവ് ഫാതിയ ബിബിസിയോട് പറഞ്ഞു.

മൊഹമ്മദ് മരിക്കാതെ രക്ഷപ്പെട്ടു. പക്ഷേ, ആ അനുഭവത്തിന്‍റെ ആഘാതം അത്രയേറെ കഠിനമായിരുന്നു. അവനതില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ല. എവിടെയെങ്കിലും വെടിയൊച്ച കേട്ടാല്‍ അവന്‍ കരയാന്‍ തുടങ്ങും. വാതിലിന് പിന്നില്‍ ഒളിച്ചിരിക്കും. ആര്‍ക്കും അവനെ സഹായിക്കാനാവുന്നില്ല, അവന്‍റെ അധ്യാപകര്‍ക്ക് പോലും. അങ്ങനെ അവനെ സ്കൂളില്‍ അയക്കാതെയായി. വീട്ടില്‍ നിന്നും എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാലുടനെ ഞാന്‍ സ്നൈപ്പര്‍മാരുടെ അടുത്തേക്ക് പോവുകയാണ്. അവരെന്നെ വീണ്ടും വെടിവയ്ക്കുമല്ലോ എന്നാണ് മൊഹമ്മദ് പറയുന്നത്.

യെമനിലെമ്പാടും കുഞ്ഞുങ്ങള്‍ പലഭാഗത്തുനിന്നും ഭീഷണി നേരിടുകയാണ്. സര്‍ക്കാരിനെ തിരികെയെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍, അതിന്‍റെ ഭാഗമായുള്ള വ്യോമാക്രമണങ്ങളില്‍ പെട്ടും നിരവധി യെമനി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതും ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടാക്കുന്നുണ്ട്. യുദ്ധവും പ്രശ്നങ്ങളുമെല്ലാം എപ്പോഴും ഭീകരമായി ബാധിക്കുന്നത് കുട്ടികളെയാണ് എന്ന് പറയാറുണ്ട്. യെമനിലെ കുട്ടികളുടെ സ്ഥിതിയും മറിച്ചല്ല. അതിനിടയില്‍ കൊവിഡ് മഹാമാരിയും പട്ടിണിയുമെല്ലാം ഇവിടെ കുഞ്ഞുങ്ങളുടെ ജീവന് വീണ്ടും ഭീഷണിയാവുകയാണ്.