- Home
- Magazine
- Web Specials (Magazine)
- അഞ്ചുപെൺകുട്ടികൾ, വീട്ടുകാരും സർക്കാരും ഉപയോഗിച്ചു, രാജ്യത്തുടനീളം പ്രദർശിപ്പിച്ചു, അവരുടെ ജീവിതം
അഞ്ചുപെൺകുട്ടികൾ, വീട്ടുകാരും സർക്കാരും ഉപയോഗിച്ചു, രാജ്യത്തുടനീളം പ്രദർശിപ്പിച്ചു, അവരുടെ ജീവിതം
അവര്‍ അഞ്ചുപേരുണ്ടായിരുന്നു. ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ച് കുട്ടികള്‍. വളരെ വർഷങ്ങൾക്ക് മുമ്പ്, 1934 -ലാണ് ഒന്റാറിയോയിൽ അവർ ജനിച്ചത്. അന്ന് ഒറ്റപ്രസവത്തിൽ ഇത്രയധികം കുട്ടികൾ എന്നത് അപൂർവതയായിരുന്നു. അതിനാൽ തന്നെ അവർ രാജ്യമെമ്പാടും പ്രദർശന വസ്തുക്കളാക്കപ്പെട്ടു. അതില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന രണ്ടുപേര്‍ ഇപ്പോള്‍ 87 -ാമത്തെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആ അഞ്ച് സഹോദരിമാരുടെ ജീവിതമാണ് ഇത്.

1934 -ലാണ് യുവോന്നെ, എമിലി, മേരി, അന്നെറ്റ്, സിസിലി എന്നീ അഞ്ച് സഹോദരിമാർ പിറന്നത്. ജനിച്ച് അധികം താമസിയാതെ, പെൺകുട്ടികളെ മാതാപിതാക്കളിൽ നിന്നും പറിച്ചുമാറ്റി കാനഡയിലെ ഒന്‍റാറിയോയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിൽ ഉൾപ്പെടുത്തി. ഈ അഞ്ച് സഹോദരിമാരും കാലങ്ങളോളം വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രധാന ആകർഷണമായി മാറി. ഇവരെ പ്രദര്‍ശിപ്പിച്ചു കൊണ്ട് അവരെ പരിചരിച്ചിരുന്നവരും പിന്നീട് അവരുടെ മാതാപിതാക്കളും സമ്പാദിച്ചത് വളരെ വലിയ തുകകളാണ്.

ഒമ്പത് വയസ് വരെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിലായിരുന്നു എങ്കിലും ഒമ്പതാം വയസിൽ അവരെ തിരികെ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്ത് തന്നെ എത്തിച്ചു. എന്നാല്‍, സ്വന്തം വീട്ടിലെ ജീവിതമായിരുന്നു അവർക്ക് കൂടുതലും ദുസ്സഹമായിത്തീർന്നത്.

തങ്ങളെ കൊണ്ട് വലിയ തുകകൾ സമ്പാദിച്ചുവെങ്കിലും അതിന് ആഡംബരപൂർണമായ ജീവിതം നയിച്ചുവെങ്കിലും അച്ഛനും അമ്മയും അവരെ ക്രൂരമായി പീഡിപ്പിച്ചു. പിതാവ് വര്‍ഷങ്ങളോളം അവരെ ചൂഷണം ചെയ്തുവെന്ന് അവർ പിന്നീട് പറയുകയുണ്ടായി.

അവരുടെ അച്ഛനും അമ്മയ്ക്കും അവര്‍ ജനിക്കുമ്പോള്‍ തന്നെ മറ്റ് അഞ്ച് കുട്ടികളുണ്ടായിരുന്നു. ആ കാലത്ത് അഞ്ച് കുട്ടികള്‍ ജനിക്കുക എന്നത് വളരെ അസാധാരണമായിരുന്നു. മാത്രവുമല്ല, അങ്ങനെ ജനിക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യതയും നന്നേ കുറവായിരുന്നു. അങ്ങനെയാണ് ഒരുപോലെ പിറന്ന ഈ അഞ്ച് കുട്ടികളും അന്ന് വിനോദസഞ്ചാരികള്‍ക്കായുള്ള പ്രദര്‍ശനങ്ങളിലെ പ്രധാന ആകര്‍ഷണമായി തീര്‍ന്നത്.

മാതാപിതാക്കളുടെ പ്രതിഷേധവും ഭരണകൂടത്തിന്‍റെ ക്രൂരമായ ചൂഷണവും ഉണ്ടായിരുന്നിട്ടും, ഡാഫോ ഹോസ്പിറ്റലിലും നഴ്സറിയിലും അവരെ പരിചരിച്ച നഴ്സുമാരുടെയും ഡോക്ടർമാരുടെയും പരിചരണത്തിൽ തങ്ങൾ സന്തുഷ്ടരായിരുന്നുവെന്ന് സിസിലി പറയുകയുണ്ടായി. 'ആളുകൾ ചിന്തിക്കുന്നതുപോലെ അത്ര മോശമായിരുന്നില്ല അവിടം. ഞങ്ങൾ കുട്ടികളായി അല്ലലില്ലാതെ അവിടെ കഴിഞ്ഞു' സിസിലി 2016 -ൽ മോൺട്രിയൽ ഗസറ്റിന് നൽകിയ അപൂർവ അഭിമുഖത്തിൽ പറഞ്ഞു.

പെൺകുട്ടികളുടെ പിതാവ് ഒലിവ, കുട്ടികളെ ഡോക്ടർമാരിൽ നിന്നും തിരികെ കിട്ടാനായി വല്ലാതെ പരിശ്രമിച്ചു. 1943 -ൽ അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ അയാള്‍ വിജയിച്ചു. ക്വിന്റ്‌ലാൻഡിന് സമീപം അയാള്‍ ഒരു സുവനീർ ഷോപ്പ് നടത്തുകയായിരുന്നു അന്ന്. അന്ന് പെൺകുട്ടികൾ പുറത്ത് കളിക്കുമ്പോൾ പോലും ഒരുപോലെയിരിക്കുന്ന അവരെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി.

എന്നാല്‍, സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തിയപ്പോഴാണ് അവരുടെ ജീവിതം ദുസ്സഹമായി തീര്‍ന്നത്. 'ഒന്‍പത് വയസെന്നത് ദത്തെടുക്കലിന് പറ്റിയ പ്രായമായിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി' എന്നും അവര്‍ പറയുന്നു.

മറ്റ് സഹോദരങ്ങളെ മാതാപിതാക്കള്‍ അവര്‍ക്കെതിരെയാക്കി. അതിന് പുറമെയായിരുന്നു അച്ഛന്‍റെ ചൂഷണം. തങ്ങള്‍ സമ്പാദിച്ച പണം കൊണ്ടുള്ള മാളികയിലാണ് അവര്‍ കഴിയുന്നത് എന്ന് നഴ്സറി സ്കൂളില്‍ പഠിക്കുന്ന ആ പ്രായത്തിൽ ആ അഞ്ച് കുഞ്ഞുങ്ങൾക്കും അറിവില്ലായിരുന്നു. ഏതായാലും ഒമ്പതാമത്തെ വയസിന് ശേഷവും അവരെ വച്ച് രാജ്യമെമ്പാടും പരേഡ് നടത്തുന്നത് മാതാപിതാക്കള്‍ തുടര്‍ന്നു.

കൗമാരകാലത്തും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രദര്‍ശന വസ്തുക്കളാക്കപ്പെട്ടതില്‍ താനെത്രമാത്രം വേദനിച്ചു എന്ന് സിസിലി പിന്നീട് പറയുകയുണ്ടായി. ആ സമയത്ത് താന്‍ സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താനാണ് ആഗ്രഹിച്ചിരുന്നത് എന്നും അവള്‍ പറയുകയുണ്ടായി. 'വളരെ ചെറുപ്രായത്തില്‍ തന്നെ താന്‍ സന്തോഷവതിയായിരുന്നില്ല എന്ന് തിരിച്ചറിയുകയുണ്ടായി. എന്നെ പോലെ ഒരു പെണ്‍കുഞ്ഞിനെ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു' സിസിലി പറഞ്ഞു.

ചെറുപ്പത്തില്‍ ഇവരുടെ ജീവിതം വച്ച് സിനിമകളും ഇറങ്ങുകയുണ്ടായി. എന്നാല്‍, സിനിമകളിലെല്ലാം ഇവരെ പരിചരിച്ച ഡോക്ടറെ ഹീറോ പരിവേഷം നല്‍കി അവതരിപ്പിക്കുകയാണ് ഉണ്ടായത്. ഇവരുടെ ജീവിതത്തെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. അതേസമയം നിരവധി ഡോക്യുമെന്‍ററികളും ന്യൂസ്റീലുകളും ഇറങ്ങിയിട്ടുമുണ്ട്.

പതിനെട്ട് വയസായപ്പോള്‍ തങ്ങളെ ഉപദ്രവിച്ച അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വീട്ടില്‍ നിന്നും അവര്‍ ഇറങ്ങി. പിന്നീട് മാതാപിതാക്കളുമായി വലിയ ബന്ധമൊന്നും ഇവര്‍ സൂക്ഷിച്ചില്ല. മൂന്നുപേര്‍ വിവാഹിതരായി. എമിലി സന്യാസജീവിതം സ്വീകരിച്ചു. ഒരാള്‍ ലൈബ്രേറിയനായി. സന്യാസിനിയായ എമിലി ഇരുപതാമത്തെ വയസില്‍ അസുഖം ബാധിച്ച് മരിച്ചു. പിന്നീട് മേരിയും അസുഖത്തെ തുടര്‍ന്ന് മരിച്ചു.

അന്നെറ്റും സിസിലിയും 1990 -ല്‍ വിവാഹമോചിതരായി. ശേഷിച്ച മൂന്ന് സഹോദരിമാരും ഒരുമിച്ച് താമസിച്ചു. ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഇറങ്ങിയിരുന്നു.

1998 -ല്‍ സിസിലിക്കും സഹോദരങ്ങളായ അന്നെറ്റ്, യുവോന്നെ എന്നിവര്‍ക്കും അവര്‍ വളരേണ്ടി വന്ന സാഹചര്യങ്ങള്‍ മാനിച്ച് ഒന്‍റാറിയോ സര്‍ക്കാരില്‍ നിന്നും ഒരു നഷ്ടപരിഹാരം ലഭിച്ചിരുന്നു. യുവോന്നെ 2001 -ല്‍ മരിച്ചു.

പിന്നീട് ശേഷിച്ചവരാണ് ഇപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുന്ന അന്നെറ്റും സിസിലിയും. അന്നെറ്റും സിസിലിയും കാനഡയിലാണ് ഇപ്പോൾ കഴിയുന്നത്. അവര്‍ക്കുള്ള ആദരവായി ഒരു ഫേസ്ബുക്ക് പേജ് തുറന്നിട്ടുണ്ട്. അത് നോക്കിനടത്തുന്നവര്‍ ഓരോ വര്‍ഷവും അവരുടെ പിറന്നാള്‍ സന്ദേശങ്ങള്‍ അറിയിക്കാറുണ്ട്. ഒപ്പം തന്നെ ഡിയോൺ ക്വിന്റപ്ലെറ്റ്സ് മ്യൂസിയത്തിലെ അപ്‌ഡേറ്റുകളും പങ്കിടുന്നു.