- Home
- Magazine
- Web Specials (Magazine)
- എണ്ണക്കമ്പനി തകർത്ത ജീവിതങ്ങൾ, ശുദ്ധവായുവിനായി പത്തിലേറെ വർഷങ്ങളായി പൊരുതുകയാണിവൾ
എണ്ണക്കമ്പനി തകർത്ത ജീവിതങ്ങൾ, ശുദ്ധവായുവിനായി പത്തിലേറെ വർഷങ്ങളായി പൊരുതുകയാണിവൾ
ഒൻപത് വയസ്സുള്ളപ്പോൾ മുതൽ ശുദ്ധവായുവിനായി നല്ലേലി കോബോ പോരാടുകയാണ്. ഇന്നവൾക്ക് 20 വയസ്സ്. അവളുടെ ഈ പോരാട്ടത്തിന് പിന്നിൽ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന രോഗങ്ങളുടെ, കഷ്ടപ്പാടിന്റെ നൊമ്പരമുണ്ട്. സൗത്ത് സെൻട്രലിലെ ഒരു എണ്ണ കമ്പനിയുടെ സൈറ്റിന് സമീപമാണ് അവൾ താമസിച്ചിരുന്നത്. അവിടെ നിന്നാണ് അവളുടെ ഈ പോരാട്ടം ആരംഭിക്കുന്നതും. അതിനെ കുറിച്ചറിയാം.

മറ്റെല്ലാ കുട്ടികളെയും പോലെ ഒൻപത് വയസ്സുവരെ അവൾ തീർത്തും സന്തോഷവതിയായിരുന്നു. കൂട്ടുകാരുടെ കൂടെ കളിച്ചും, പഠിച്ചും അവൾ വളർന്നു. എന്നാൽ 2010 മുതൽ ആരോഗ്യ പ്രശ്‍നങ്ങൾ അവളെ അലട്ടാൻ തുടങ്ങി. അവൾക്ക് നിരന്തരം മൂക്കൊലിപ്പും തലവേദനയും അനുഭവപ്പെടാൻ തുടങ്ങി.

സൗത്ത് ലോസ് ഏഞ്ചൽസിലെ യൂണിവേഴ്സിറ്റി പാർക്കിലെ അവളുടെ സ്കൂളിൽ വച്ച് പലപ്പോഴും അവൾ ഡോക്ടറെ കണ്ടു. വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടു. തുടർന്ന് അവൾക്ക് ആസ്ത്മ ഉടലെടുത്തു. അധികം താമസിയാതെ അവൾക്ക് കാൻസറാണെന്ന് അവൾ അറിഞ്ഞു. അവൾ മാത്രമായിരുന്നില്ല. സമീപത്തുള്ള മറ്റ് കുട്ടികളും അവളെ പോലെ രോഗികളായിരുന്നു. "എന്റെ മൂക്കിൽ നിന്ന് എല്ലായ്പ്പോഴും രക്തസ്രാവമുണ്ടാകുമായിരുന്നു. എന്റെ അമ്മയ്ക്ക് ഓക്കാനവും, മൈഗ്രെയ്നും ഉണ്ടായിരുന്നു” കോബോ പറയുന്നു.

2010 മുതൽ 2014 വരെ, എണ്ണക്കമ്പനിയായ അലൻകോയുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ എണ്ണ കിണറിനടുത്താണ് കോബോ താമസിച്ചിരുന്നത്. ലോസ് ഏഞ്ചൽസിലും പരിസരത്തുമായി സ്ഥിതിചെയ്യുന്ന ആയിരക്കണക്കിന് എണ്ണ, വാതക ഡ്രില്ലിംഗ് സൈറ്റുകളിൽ ഒന്നായിരുന്നു ഇത്. അത് തന്നെയായിരുന്നു അവളുടെ രോഗങ്ങളുടെ കാരണവും.

എന്നാൽ, കോബോ അകത്ത് ഇരുന്ന് പരാതിപ്പെട്ടില്ല. പകരം, കമ്പനിക്കെതിരെ അവൾ വീടുതോറും അവബോധം സൃഷ്ടിക്കാനും അയൽവാസികളെ അണിനിരത്താനും വേണ്ടി പരിശ്രമിച്ചു. ഇതിനെതിരെ പോരാടുന്ന സംഘടനകളിൽ അവളും പങ്കുചേർന്നു. അവൾ കമ്പനിക്കെതിരെ പരസ്യമായി വാദിച്ചു..

2013 -ൽ, അവരുടെ പരിശ്രമങ്ങളുടെ ഫലമായി എണ്ണപ്പാടം അടച്ചു. ജൂണിൽ, കമ്പനിക്കെതിരെ ലോസ് ഏഞ്ചൽസ് സിറ്റി സമർപ്പിച്ച ഒരു പൊതു താല്പര്യ കേസ് തീർപ്പാക്കി. എല്ലാ ഫെഡറൽ, സംസ്ഥാന, പ്രാദേശിക പാരിസ്ഥിതിക നിയമങ്ങളും പാലിക്കുന്നതുവരെ അലൻകോയ്ക്ക് വീണ്ടും എണ്ണ ഡ്രിൽ ചെയ്യാൻ കഴിയില്ലെന്ന് വിധി വന്നു.

"വിധി കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പക്ഷേ, അതിന് ഒരുപാട് സമയമെടുത്തു. ഞങ്ങൾ 2010 -ൽ ആരംഭിച്ചതാണ് ഈ പ്രതിഷേധം. എന്നാൽ 2013 -ലാണ് ഫലം കണ്ടത്. ഇനി ഇത് എന്നേക്കുമായി അടച്ചുപൂട്ടണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം" കോബോ പറഞ്ഞു.

കോബോയുടെ കുടുംബം മാത്രമല്ല ബാധിക്കപ്പെട്ടത്. ആ സജീവമായ എണ്ണ, വാതക കിണറിന്റെ ഒരു മൈൽ ചുറ്റളവിൽ 580,000 -ളം ആളുകളാണ് താമസിച്ചിരുന്നത്. ഒൻപത് സ്കൂളുകൾക്കും ഡേ കെയർ സെന്ററുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന എണ്ണ ഉൽപാദന കേന്ദ്രം 2009 -ലാണ് അലൻകോ വാങ്ങുന്നത്.

അതേ വർഷം തന്നെ അയൽവാസികളുടെ ഇടയിൽ പരാതികൾ ഉയർന്നു. അവിടെ നിന്ന് ഉയരുന്ന ഗന്ധം അസഹ്യമായിരുന്നു. ഗുരുതരമായ തലവേദന, തൊണ്ടയിലെ മുറിവുകൾ, ഓക്കാനം, രക്തമൊലിക്കുന്ന മൂക്ക് എന്നിവയെക്കുറിച്ച് കോബോയും അവളുടെ അയൽവാസികളും പരാതിപ്പെടാൻ തുടങ്ങി. വെറും സാധാരണക്കാരായ അവർക്ക് ഇത് തനിച്ച് മുന്നോട്ട് കൊണ്ടുപോകാനായില്ല.

എന്നാൽ, എണ്ണ കിണറുകൾ അടച്ചുപൂട്ടണമെന്ന പ്രതിഷേധവുമായി വന്ന ഒരു സംഘടനയുടെ ഭാഗമായി കോബോയും കുടുംബവും. കഥകളും ആശങ്കകളും പങ്കുവെക്കുന്നതിനായി താഴേത്തട്ടിലുള്ള സംഘം കമ്മ്യൂണിറ്റി മീറ്റിംഗുകൾ സംഘടിപ്പിച്ചു. ഇതിനെ തുടർന്ന് പീപ്പിൾ നോട്ട് പോസോസ് (പീപ്പിൾ നോട്ട് ഓയിൽ വെൽസ്) പദ്ധതിയ്ക്ക് രൂപം നൽകി.

2013 നവംബറിൽ യുഎസ് സെനറ്റർ ബാർബറ ബോക്‌സറുടെ സമ്മർദ്ദത്തെ തുടർന്ന് എണ്ണ കിണർ അടച്ചു. അടുത്ത ജനുവരിയിൽ, ലോസ് ഏഞ്ചൽസ് സിറ്റി അറ്റോർണി മൈക്ക് ഫ്യൂവർ ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതുവരെ അത് അടച്ചിടാൻ ഒരു കേസ് ഫയൽ ചെയ്തു. ആവശ്യമായ കാര്യങ്ങൾ ചെയ്യാനായി 700,000 ഡോളർ ചെലവഴിക്കാൻ കമ്പനി സമ്മതിച്ചു. ഇന്ന് അവൾ വീട് മാറി പോയെങ്കിലും, സംഘടനയുടെ സജീവ പ്രവർത്തകയാണ്. കാലാവസ്ഥാ നയത്തിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി അവൾ കണക്കാക്കപ്പെടുന്നു.

"ശുദ്ധമായ വായു ശ്വസിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇത് ചെയ്യുന്നത്. ലിംഗഭേദം, വംശം, സാമൂഹിക സാമ്പത്തിക നില എന്നിവയാൽ നിഷേധിക്കപ്പെടാത്ത ഒരു അടിസ്ഥാന മനുഷ്യാവകാശമാണ് ശുദ്ധവായു" അവൾ പറഞ്ഞു. ജനുവരി പതിനെട്ടോടെ അവൾ കാൻസർ വിമുക്തയായി. ഒരു സിവിൽ റൈറ്റ്സ് അറ്റോർണി എന്ന നിലയിൽ തന്റെ കരിയർ തുടരാനും അതിനുശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുമാണ് അവളുടെ ആഗ്രഹം.