ജന്‍മദിനത്തില്‍ സുഗതകുമാരിയ്ക്കായി കേരളമാകെ ഓര്‍മ്മമരങ്ങള്‍

First Published Jan 22, 2021, 6:29 PM IST

തിരുവനന്തപുരം: കാടിനും മരങ്ങള്‍ക്കും വേണ്ടി ജീവിതമാകെ മാറ്റിവെച്ച ശേഷം, വിടപറഞ്ഞ സുഗതകുമാരിയുടെ ജന്‍മദിനത്തില്‍ നാടെങ്ങും തൈമരങ്ങള്‍ നട്ടു. 'പവിഴമല്ലി' സ്ത്രീ കൂട്ടായ്മ ആഹ്വാനം ചെയ്ത 'ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി' എന്ന കാമ്പെയിനിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സുഗതകുമാരിയുടെ സര്‍ഗസാന്നിധ്യം അടയാളപ്പെടുത്തിയ കേരളത്തിലാകെ തൈമരങ്ങള്‍ നട്ടത്. ഈയടുത്ത് വിടപറഞ്ഞ സുഗതകുമാരിയുടെ ജന്‍മദിനം ഇന്നായിരുന്നു. 

തിരുവനന്തപുരം അഭയഗ്രാമത്തില്‍ തൈമരം നട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.  കവിയുടെ ആഗ്രഹം പോലെ ആല്‍മരത്തിന്റെ തൈയാണ് ഇവിടെ നട്ടത്. കേരള നിയമസഭ, യൂനിേവഴ്‌സിറ്റി കോളജ്, ജവഹര്‍ ബാലഭവന്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പേരൂര്‍ക്കട മനോരോഗ ചികില്‍സാ കേന്ദ്രം, മാനവീയം വീഥി, ഗാന്ധിപാര്‍ക്ക്, തുടങ്ങി കവി ജീവിച്ച നിരവധി ഇടങ്ങളില്‍ തൈമരങ്ങള്‍ നട്ടു.