സഹായത്തിനായി വിളിച്ച 20 അ​ഗ്നിശമനാസേനാം​ഗങ്ങൾ ബലാത്സം​ഗം ചെയ്തു, 10 വർഷമായി നീതിതേടി പെൺകുട്ടി

First Published Feb 12, 2021, 5:30 PM IST

2008 -ലെ വസന്തകാലത്താണ്, അവളുടെ പതിമൂന്നാം പിറന്നാളിന് തൊട്ടുപിന്നാലെ സ്കൂളില്‍വച്ച് അവള്‍ക്ക് വയ്യാതെയായി. പാരീസിന്റെ തെക്ക് ഭാ​ഗത്തുള്ള ഉൾപ്രദേശത്തെ അവളുടെ സ്കൂളിലെ അധ്യാപകരാണ് പാരിസ് ഫയര്‍ ബ്രിഗേഡിലേക്ക് വിളിച്ചത്. അഗ്നിശമനാസേനംഗങ്ങളെത്തുകയും അവളെ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ അവളുടെ വയ്യായ്ക കൂടി. ചുഴലി പിടിച്ചതുപോലെയായിരുന്നു അത്. ഒപ്പം തന്നെ അവള്‍ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. അതോടെ സ്കൂള്‍ പഠനം അവസാനിച്ചു. എന്നാല്‍, സ്വകാര്യത സംരക്ഷിക്കുന്നതിനായി അവളെ വീട്ടുകാര്‍ പുറത്തിറക്കാതെ മുറിക്കകത്ത് തന്നെയാക്കി. അതിനകത്ത് അവള്‍ പലതവണ ആത്മഹത്യാശ്രമം നടത്തി. മാനസികനില തകരാറായതിനെ തുടര്‍ന്ന് പലതരത്തിലുള്ള മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പിന്നീടുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ ആ പെണ്‍കുട്ടിയുടെ അമ്മ അഗ്നിശമനാസേനാംഗങ്ങളെ വിളിച്ചത് 130 തവണയാണ്. മകളെ സഹായിക്കുന്നതിനായിട്ടാണ് അവർ അവരെ വിളിച്ചത്. എന്നാല്‍, സഹായത്തിനായെത്തിയ അ​ഗ്നിശമനാസേനാം​ഗങ്ങള്‍ ആ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നു. ചിലപ്പോള്‍ ഒറ്റയ്ക്ക്, ഒറ്റയ്ക്ക് ചിലപ്പോള്‍ കൂട്ടമായി. നീതി തേടി ആ പെൺകുട്ടി 10 വർഷമായി അലയുകയാണ്.