MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• Election 2025
• Automobile
• Home
• Magazine
• Web Specials (Magazine)
• ജീവിതം സെക്‌സിൽ മുങ്ങി ആഘോഷിച്ചൊരു യഥാർത്ഥ'കാസനോവ', ഹ്യൂ ഹെഫ്‌നർ എന്ന പ്ലേബോയ് പ്രസാധകന്റെ ജീവിതം,ചിത്രങ്ങൾ

ജീവിതം സെക്‌സിൽ മുങ്ങി ആഘോഷിച്ചൊരു യഥാർത്ഥ'കാസനോവ', ഹ്യൂ ഹെഫ്‌നർ എന്ന പ്ലേബോയ് പ്രസാധകന്റെ ജീവിതം,ചിത്രങ്ങൾ

ഇന്നലെ ഹ്യൂ ഹെഫ്‌‌നറുടെ ഓർമദിവസമായിരുന്നു. ഹെഫ്‌‌നറെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരിക, പൈപ്പും പുകച്ചുകൊണ്ട്, ബാത്ത് റൂം റോബുമിട്ട് നിൽക്കുന്ന ഒരു കാസനോവയുടെ ചിത്രമാകും. എന്നാൽ, ആ അപാരബുദ്ധിയുള്ളൊരു തലച്ചോറും, അതിനൊത്ത് സ്വപ്നം കാണാൻ ശേഷിയുള്ള ഒരു ഹൃദയവുമാണ് ഹെഫ്നറെ അയാൾ എത്തിപ്പിടിച്ച ഉയരങ്ങളിലേക്ക് നയിച്ചത്.

4 Min read
Web Desk
Published : Sep 28 2020, 03:26 PM IST| Updated : Sep 28 2020, 05:49 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
115

സെക്‌സിനെ അന്നുവരെ തുടർന്ന് പോന്നിരുന്ന ഒളിച്ചുപിടിക്കലുകളിൽ നിന്ന് മോചിപ്പിച്ച്, തന്റെ പ്ലേബോയ് മാസികയുടെ തിളക്കമുള്ള ബഹുവർണ്ണത്താളുകളിലേക്ക് പടർത്തിവെച്ച സെലിബ്രിറ്റി പ്രസാധകനാണ് ഹ്യൂ ഹെഫ്‌നർ.

215

1926 -ൽ തികഞ്ഞ യാഥാസ്ഥിതിക ക്രിസ്തുമതവിശ്വാസികളായ അച്ഛനമ്മമാർക്ക് ജനിച്ച ഹെഫ്നറുടെ ബാല്യത്തിൽ വൈകാരിക ആർദ്രത അറിയാനുളള ഭാഗ്യമുണ്ടായിട്ടില്ല. ഇതിനു പുറമെ ടീനേജ് പ്രായത്തിൽ നേരിടേണ്ടി വന്ന ആദ്യ പ്രണയ നൈരാശ്യവുമാണ് പിന്നീട് ഹ്യൂ ഹെഫ്നറെ ഒരു നിത്യഹരിത പ്ലേ ബോയ്  ആക്കി മാറ്റിയത് എന്നു പറയപ്പെടുന്നു.

315

'പ്രെഗ്നന്റ്' എന്ന വാക്കുപോലും സിനിമയിൽ സെൻസർ ചെയ്യപ്പെട്ടിരുന്ന സദാചാരബദ്ധമായ അമ്പതുകളിലേക്കാണ് ഹെഫ്‌നർ മർലിൻ മൺറോയുടെ നഗ്നചിത്രങ്ങൾ അടങ്ങിയ തന്റെ ആദ്യലക്കം പ്ലേബോയ് മാസികയുമായി കടന്നു വരുന്നത്. അന്ന് അദ്ദേഹം യുവജനങ്ങൾക്ക് നൽകിയ എഡിറ്റോറിയൽ വാഗ്ദാനം, "ഹ്യൂമർ, സോഫിസ്റ്റിക്കേഷൻ, സ്‌പൈസ്" എന്നിവയായിരുന്നു.

415

രണ്ടാം ലോകമഹായുദ്ധം സമ്മാനിച്ച മൗഢ്യത്തിൽ നിന്നുണർന്ന അന്നത്തെ അമേരിക്കൻ ജനതയെ ഞെട്ടിച്ചുകൊണ്ടാണ് ഹെഫ്നർ അവർക്കുമുന്നിൽ പ്ലേബോയ് മാഗസിൻ അവതരിപ്പിച്ചത്. ടീനേജ് കുട്ടികൾക്ക് അത്  'വിലക്കപ്പെട്ട കനി'  ആയിരുന്നെങ്കിൽ, പ്രായപൂർത്തിയായ പുരുഷന്മാർക്ക് അത് ബൈബിളായി.

515

ഒരേയൊരു വർഷം കൊണ്ട് സർക്കുലേഷൻ രണ്ടുലക്ഷം കോപ്പികൾ കടന്നു. അഞ്ചു വർഷം കൊണ്ട് ഒരു മില്യൺ അഥവാ പത്തുലക്ഷവും. എഴുപതുകളിൽ പ്ലേബോയ് മാഗസിന്റെ വരിക്കാരുടെ എണ്ണം പത്തുലക്ഷം ആയിരുന്നു. അതിനെ അനുകരിച്ചാണ് പിന്നീട് പെന്റ്ഹൗസ് മാഗസിനും, ഹസ്‌ലര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഉണ്ടായത്.

615

പ്ലേബോയ് മാസികയുടെ സദാചാര വശത്തെപ്പറ്റി ഭിന്നാഭിപ്രായമുള്ളവർ ഉണ്ടാകാം. ലൈംഗികതയെ ഇങ്ങനെ പരസ്യമായി ഒരു മാസികയുടെ താളുകളിലേക്ക് സചിത്രം പകർത്തിവെക്കുന്നതിന്റെ നൈതികതയും ഒരു പക്ഷേ, ചോദ്യം ചെയ്യപ്പെട്ടു എന്നുവരാം. എന്നാൽ, പ്ലേബോയ് മാസികയെ നഖശിഖാന്തം എതിർക്കുന്നവർ പോലും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ആ മാസികയുടെ പ്രൊഫഷണലിസം. അതിന്റെ ലേ ഔട്ടിന്റെ ഭംഗി, ക്‌ളാസ്... ഗ്ലാമർ പ്രദർശനത്തിലും ആ മാസിക പുലർത്തുന്ന തികഞ്ഞ പെർഫെക്ഷൻ.

715

പ്ലേ ബോയ് മാസിക എന്നും മുന്നോട്ടുവെച്ച ആഗ്രഹിച്ചിരുന്നത് ഒരു 'സോഫിസ്റ്റിക്കേറ്റഡ് ബാച്ചിലർ' ഇമേജ് ആണെന്നാണ് ഹ്യൂ ഹെഫ്‌നർ എന്ന മാസിക ഉടമ എന്നും പറഞ്ഞിട്ടുള്ളത്. ഹെഫ്നർ സ്വയവും അവകാശപ്പെട്ടിരുന്നത് താൻ അതുതന്നെ ആണെന്നാണ്. 1992 - ന്യൂയോർക്ക് ടൈംസ് മാസിക ഹെഫ്‌നരോട് ഇത്രയും കാലത്തെ പ്രവർത്തനങ്ങളിൽ നിങ്ങൾ അഭിമാനിക്കുനത് എന്തിന്റെ പേരിലാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ," സെക്‌സിനോടുള്ള അമേരിക്കൻ സമൂഹത്തിന്റെ നിലപാടിനെ സ്വാധീനിക്കാൻ, ഗുണകരമായ രീതിയിൽ അതിനെ മാറ്റിയെടുക്കാൻ എനിക്കായി എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. നോക്കൂ... ഇപ്പോൾ യുവകോമളരായ സ്ത്രീപുരുഷന്മാർക്ക് നിർഭയം 'ലിവ് ഇൻ' ചെയ്യാം ഇന്ന്. 'പ്രീ മരിറ്റൽ സെക്സ്' എന്ന സങ്കല്പത്തെ കളങ്കരഹിതമാക്കാൻ എനിക്കായിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ ഒരു തിരിച്ചറിവ് തന്നെ എനിക്ക് ഏറെ കൃതാർത്ഥത തരുന്ന ഒന്നാണ്"

815

1953 -ൽ അമേരിക്കയിലെ ഷിക്കാഗോ നഗരത്തിലാണ് പ്ലേബോയ് മാസിക പിറവിയെടുക്കുന്നത്. അത് അന്നോളം ആരും സങ്കല്പിച്ചിട്ടില്ലാത്ത ഒരു സംരംഭമായിരുന്നു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ടെലിവിഷൻ ഷോകൾ ഉണ്ടാക്കിക്കൊടുത്ത ഇമേജ് ഏറെ വ്യത്യസ്തമായിരുന്നു എങ്കിലും, അമ്പതുകളിലും അറുപതുകളിലുമൊക്കെ അമേരിക്കയിൽ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന, ആരാധിക്കപ്പെടുക പോലും ചെയ്തിരുന്ന ഒരു സെലിബ്രിറ്റി ബിസിനസ് മാൻ ആയിരുന്നു മിസ്റ്റർ ഹെഫ്‌നർ.

915

ചെറുപ്പം തൊട്ടുതന്നെ വളരെ ആവറേജ് ആയ ഒരു വിദ്യാർത്ഥി മാത്രമായിരുന്നു ഹെഫ്‌നർ എങ്കിലും, അദ്ദേഹത്തിന്റെ IQ ലെവൽ ഒരിക്കൽ ചെക്ക് ചെയ്തപ്പോൾ വന്ന ഫലം കണ്ട പരിശോധകർ ഞെട്ടി. 152 ആയിരുന്നു ഹെഫ്‌നരുടെ IQ. എന്നുവെച്ചാൽ, ജീനിയസ് ലെവൽ. രണ്ടര വർഷം ഫാസ്റ്റ് ട്രാക്കായി സൈക്കോളജിയിൽ നേടിയെടുത്ത ഒരു ബിരുദമുണ്ട് ഹ്യൂ ഹെഫ്‌നർക്ക്. അമേരിക്കയിൽ സാധാരണ നാലുവർഷം ചുരുങ്ങിയതെടുക്കും ഒരു ഡിഗ്രി പഠനം പൂർത്തിയാക്കാൻ.

1015

പരക്കെ പറഞ്ഞു കേട്ടിട്ടുളളത്, വയാഗ്ര എന്ന ലൈംഗികോത്തേജനമരുന്ന് അളവിലധികം അകത്താക്കിയിട്ടാണ് ഹെഫ്നർക്ക് അതിന്റെ പാർശ്വഫലമെന്നോണം കേൾവിശക്തി നഷ്ടമായത് എന്നാണ്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ അദ്ദേഹം വയാഗ്ര സേവിക്കുകയും സെക്സിൽ ഏർപ്പെടുകയും ഒക്കെ ചെയ്തു പോന്നിരുന്നു. തത്‌ഫലമായുള്ള 'സഡൻ സെൻസിയോ ന്യൂറൽ ഹിയറിങ് ലോസ്'(SSHL) എന്ന  കേൾവി നാശം വയാഗ്രയുടെ കുപ്രസിദ്ധമായ പാർശ്വഫലങ്ങളിൽ ഒന്നാണ്  അതേപ്പറ്റി അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്, "ഹെഫ്‌നറോട് സെക്സിൽ ഏർപ്പെടണോ എന്ന് സാക്ഷാൽ ദൈവം നേരിൽ പ്രത്യക്ഷപ്പെട്ടു വന്നു ചോദിച്ചാൽ അയാൾ സെക്സ് ചെയ്യണം എന്നേ പറയുമായിരുന്നുള്ളൂ" എന്നാണ്. തന്റെ എഴുപത്തിരണ്ടാമത്തെ ജന്മദിനത്തിൽ പോലും ഡോക്ടറുടെ കയ്യിൽ നിന്ന് ഫ്രഷ് ആയി ഒരു വയാഗ്ര പ്രിസ്ക്രിപ്ഷൻ എഴുതി വാങ്ങിയ ആളാണ്  അദ്ദേഹം. ഹെഫ്‌നർ കയ്യിൽ ധരിച്ചിരുന്ന പതിനാലു കാരറ്റിന്റെ മോതിരത്തിൽ വയാഗ്ര ഒളിപ്പിച്ചു വെക്കാൻ ഒരു രഹസ്യ അറയുണ്ടായിരുന്നു. എപ്പോഴാണ് ഒരു സെക്സ് ഒത്തുകിട്ടുക എന്നറിയാതിരുന്ന ഹെഫ്‌നർ എന്തിനും തയ്യാറെടുപ്പോടെയാണ് സദാ എവിടെയും പോയിരുന്നത്. ഈ മോതിരം പിന്നീട്, ഹെഫ്നറുടെ മരണശേഷം പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.

1115

സ്വന്തം ഫർണിച്ചർ പണയം വെച്ച് കിട്ടിയ 600 ഡോളറും കടം വാങ്ങിയ 3000 ഡോളറും കൊണ്ടാണ് ഹ്യൂ ഹെഫ്‌നർ പ്ലേ ബോയുടെ ആദ്യത്തെ എഡിഷൻ ഇറക്കുന്നത്. ആദ്യലക്കത്തിൽ ഡെറ്റോന്നും ഇട്ടിരുന്നില്ല ഹെഫ്‌നർ. ഈ സാധനം രണ്ടാമത് ഒരു ലക്കം കൂടി ഇറക്കാനാകും എന്ന് പോലും ഒരു പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ് അതിനു കാരണം 1960 -ൽ ഹ്യൂ ഹെഫ്‌നർ സ്ഥാപിച്ച പ്ലേ ബോയ് ക്ലബ്ബും അമേരിക്കയിൽ പ്രസിദ്ധമായിരുന്നു. 1971 ആയപ്പോഴേക്കും അമേരിക്കയിലെ പ്ലേ ബോയ്  ക്ളബ്ബുകളുടെ എണ്ണം 23 ആയി. അന്ന് പ്ലേ ബോയ് കോർപ്പറേഷനിൽ ആകെ 5000 -ലധികം അംഗങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിൽ അന്നൊക്കെ പ്ലേ ബോയുടെ എഴുപത് ലക്ഷത്തോളം കോപ്പികളാണ്  മാസാമാസം ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരുന്നത്.

1215

ഇങ്ങനെ ഒരു വിപ്ലവകരമായ നഗ്നതാ പ്രദർശനവുമായി ഒരു മാസിക തുനിഞ്ഞിറങ്ങിയാൽ വിക്ടോറിയൻ സദാചാരത്തെ ഊന്നിയ ഗവണ്മെന്റുകളിൽ നിന്ന് അതിനെതിരെ സെൻസർഷിപ്പും, ബാനും ഒക്കെ സ്വാഭാവികമായും പ്രതീക്ഷിക്കണമല്ലോ. ഇന്ത്യ, ചൈന, അയർലൻഡ്, സൗദി അറേബ്യ എന്നിങ്ങനെ പല രാജ്യങ്ങളിലും പ്ലേബോയ് മാസിക നിരോധിക്കപ്പെട്ടു.

1315

ഹെഫ്‌നറുടെ വിവാഹ ജീവിതം സംഭവബഹുലമായിരുന്നു. 1949 -ൽ മിൽഡ്രഡ്  വില്യംസുമായി ആദ്യ വിവാഹം. അതിൽ കുഞ്ഞുങ്ങളില്ല. 1958 -ൽ ആദ്യത്തെ വിവാഹമോചനം. 1989 -ൽ ഇരുപത്തേഴുകാരിയായ കിംബെർളി കോൺറാഡുമായി രണ്ടാം വിവാഹം. അതിൽ രണ്ടു കുട്ടികൾ. 1998 അവരുമായും പിരിയുന്നു. 2010 -ൽ ഔപചാരിക വിവാഹമോചനം. 2011 -ൽ, ഹെഫ്‌നറുടെ എൺപത്തിരണ്ടാം വയസ്സിൽ 24 കാരിയായ ക്രിസ്റ്റൽ ഹാരിസുമായി മൂന്നാം വിവാഹം.

1415

വിവാഹത്തിന്റെ തലേന്ന് ഹെഫ്‌നറോട് ആരോ ചോദിച്ചു,"നാളെ കല്യാണമല്ലേ? ബാച്ചിലേഴ്‌സ് പാർട്ടി ഒന്നും വെക്കുന്നില്ല?" അന്ന് അമേരിക്കയിലെ ബാച്ചിലേഴ്‌സ് പാർട്ടി എന്നുവെച്ചാൽ വിവാഹത്തിന് തലേന്ന് രാത്രി അടുത്ത ദിവസം മുതൽ ഏകപത്നീ വ്രതക്കാരനാകാൻ പോകുന്ന സൽസ്വഭാവിക്ക്, മദ്യവും, സിഗരറ്റും, മദിരാക്ഷികളും ഒക്കെയായി തിമർത്താഘോഷിക്കാനുള്ള അവസാന അവസരമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ആ ചോദ്യത്തോട് ഹെഫ്‌നർ പ്രതികരിച്ചത് ഇങ്ങനെ," കഴിഞ്ഞ മുപ്പതു വർഷമായി ദിവസവും ബാച്ചിലേഴ്‌സ് പാർട്ടി ആഘോഷിക്കുന്ന എന്നോടോ..?"

1515

2017 സെപ്തംബർ 27 -ന് തന്റെ തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. ഈ കോളി ഇൻഫെക്ഷനിലൂടെ ഉണ്ടായ സെപ്സിസ് അണുബാധയാണ് ഹെഫ്‌നറുടെ ജീവനെടുത്തത്. വെസ്റ്റ് വുഡ് മെമ്മോറിയൽ പാർക്കിലാണ് അദ്ദേഹത്തെ അടക്കിയത്. അവിടെ മരിക്കുമ്പോൾ അടക്കാൻ വേണ്ടി, തന്റെ ആദ്യത്തെ എഡിഷന്റെ കവർ മോഡൽ ആയ മർലിൻ മൺറോയുടെ കുഴിമാടത്തിനടുത്തൊരു കല്ലറ പണ്ടേക്കുപണ്ടേ തന്നെ പൊന്നും വിലകൊടുത്ത് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു ഹ്യൂ ഹെഫ്‌നർ.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
Recommended image2
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!
Recommended image3
വെറുമൊരു ഫുഡ് ഡെലിവറി റൈഡര്‍, സമ്പാദിച്ചത് ഒരുകോടി രൂപ, അമ്പരപ്പ് മാറാതെ സോഷ്യൽ മീഡിയ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved