- Home
- Yatra
- Destinations (Yatra)
- അഗസ്ത്യാര്‍കൂടത്തിൽ നിന്ന് ഉദ്ഭവം, നെയ്യ് ഒഴുകിയിരുന്ന ആറെന്ന് ഐതിഹ്യം; പ്രകൃതിഭംഗിയുടെ നേര്‍ക്കാഴ്ചയുമായി നെയ്യാര്‍ ഡാം
അഗസ്ത്യാര്‍കൂടത്തിൽ നിന്ന് ഉദ്ഭവം, നെയ്യ് ഒഴുകിയിരുന്ന ആറെന്ന് ഐതിഹ്യം; പ്രകൃതിഭംഗിയുടെ നേര്‍ക്കാഴ്ചയുമായി നെയ്യാര്‍ ഡാം
തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഡാമാണ് നെയ്യാര്‍ ഡാം. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടം അനുയോജ്യമാണ്.

നെയ്യാർ വന്യജീവി സങ്കേതം
നെയ്യാർ അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. 12,000 ഹെക്ടറോളം വരുന്ന വന്യജീവി സങ്കേതമാണിത്.
നെയ്യാര്‍ ഡാമിലെ കാഴ്ചകൾ
മാന്‍ പാര്‍ക്ക്, ലയൺ സഫാരി പാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങിയ കാഴ്ചകളാണ് നെയ്യാറിലുള്ളത്.
ആര്‍ക്കും കാണാം
കാട്ടാക്കടയിൽ നിന്ന് അമ്പൂരിയിലേയ്ക്ക് പോകുന്ന വഴിയിൽ റോഡിൽ നിന്ന് തന്നെ നെയ്യാര്‍ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വളരെ അടുത്ത് കാണാം എന്നതാണ് സവിശേഷത.
ഡാമിലൂടെ ബോട്ടിംഗ്
നെയ്യാര്‍ ഡാമില്‍ ബോട്ടിംഗിനും സൗകര്യമുണ്ട്. ബോട്ടിംഗിലുടനീളം അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
മൃഗങ്ങളുടെ ആവാസകേന്ദ്രം
ഡാം ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക്, രാജവെമ്പാല, കാട്ടാമ എന്നിങ്ങനെ വിവിധതരം മൃഗങ്ങളുടെയും, ഉരഗങ്ങളുടെയും, ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ്.
നെയ്യാര്‍ ഡാമിലെ കാഴ്ചകൾ
ഡാമിലേയ്ക്കുള്ള വഴിയിൽ മനോഹരമായ പല തരം പ്രതിമകള്‍ കാണാം. കൂട്ടത്തിൽ കഥകളിയുടെ രൂപങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ശാന്തമായ അന്തരീക്ഷം
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് നെയ്യാർ ഡാം ഒരു മികച്ച തെരഞ്ഞെടുപ്പാണ്.

