ഡോളർ ഉയർന്നതോടെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. പവന് 80 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,440 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,500 രൂപ നൽകേണ്ടി വരും.

ഡോളർ ഉയർന്നതോടെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ കഴിഞ്ഞയാഴ്ചത്തെ പ്രസം​ഗത്തിൽ യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചെങ്കിലും ഡോളർ ഇടിഞ്ഞതോടെ സ്വർണ വിലയിൽ നേരിയ വർധനയുണ്ടായി. എന്നാൽ ഈ ആഴ്ച തുടങ്ങുമ്പോൾ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% ഇടിഞ്ഞ് 3,364.29 ഡോളറിലെത്തി.

യുഎസ് ഡോളർ സൂചിക ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിന് ശേഷം, 0.2% ഉയർന്നു, ഇത് സ്വർണ്ണത്തിലേക്കുള്ള നിക്ഷേപകരുടെ ശ്രദ്ധയെ കുറച്ചു. സ്പോട്ട് സിൽവർ ഔൺസിന് 0.1% ഇടിഞ്ഞ് 38.77 ഡോളറിലും, പ്ലാറ്റിനം 0.4% ഇടിഞ്ഞ് 1,356.39 ഡോളറിലും, പല്ലേഡിയം 0.4% ഇടിഞ്ഞ് 1,122 ഡോളറിലും എത്തി.

കേരളത്തിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9305 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7640 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5950 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 124 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ

ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ

ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ

ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ

ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ

ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ

ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ

ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ

ഓഗസ്റ്റ് 22 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73720 രൂപ

ഓഗസ്റ്റ് 23 - ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74520 രൂപ

ഓഗസ്റ്റ് 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74520 രൂപ

ഓഗസ്റ്റ് 25 - ഒരു പവന് 80 രൂപ കുറഞ്ഞു. പവന്റെ വില 74440 രൂപ