സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപ കുറഞ്ഞ് 14,130 രൂപയും പവന് 1,13,040 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമാണ് വില വരുന്നത്. ശനിയാഴ്ച്ച സ്വർണ വില ഗ്രാമിന് 170 രൂപ കുറഞ്ഞ് ഗ്രാമിന് 14,190 രൂപയിലും പവന് 1,13,520 രൂപയിലുമായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

സെപ്റ്റംബർ 4- 1,14,880 രൂപ

സെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപ

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ