സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലും ഒരു പവന് 1,17,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് പുറമെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഗ്രാമിന് 14,650 രൂപയും ഒരു പവന് 1,17,200 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷവും സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷമുള്ള വില. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ, ഉച്ചയ്ക്ക്- 1,17,800 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ
ഓഗസ്റ്റ് 23- 1,19,600 രൂപ
ഓഗസ്റ്റ് 22-1,19,600 രൂപ
ഓഗസ്റ്റ് 21- 1,17,680 രൂപ
ഓഗസ്റ്റ് 20- 1,16,800 രൂപ
ഓഗസ്റ്റ് 19- 1,13,640 രൂപ
ഓഗസ്റ്റ് 18- 1,14,320 രൂപ


