സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് ഒരു പവന് 1,18,960 രൂപയായി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഡോളർ കരുത്താർജിച്ചതും പലിശ നിരക്കുകളിലെ മാറ്റവുമാണ് വില കുറയാൻ കാരണമായത്.
തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകീട്ട് സ്വർണ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും ഒരു പവൻ വില 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു. ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നിരുന്നു.
സാധാരണയായി യുദ്ധ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ വില കുതിച്ചുയരാറാണ് പതിവ്. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും എണ്ണവിലയെ അടക്കം സ്വാധീനിക്കുന്നുണ്ട്. എന്നാൽ അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ലോകരാഷ്ട്രങ്ങൾ പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങളും നിലവിൽ വില കുറയാൻ കാരണമായിട്ടുണ്ട്. എങ്കിലും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ വിപണിയിലെ മാറ്റം എങ്ങിനെയാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വർണ വില)
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
അതേ സമയം സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാം വെള്ളിക്ക് 2,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


