സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 960 രൂപ വർധിച്ച് 1,14,880 രൂപയായി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. പവനിൽ കണക്ക് കൂട്ടുമ്പോൾ ഇത് 960 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി വില. ഇന്നലെ രാവിലെ സ്വർണത്തിന് ഒറ്റയടിക്ക് 2440 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണ വിലയിൽ ഇടിവാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നലെയും ഇന്നും സ്വർണ വിലയഇൽ വലിയ തിരിച്ചു കേറ്റമാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്ന് വെള്ളി വിലയും വർധിച്ചിട്ടുണ്ട്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില വരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
സെപ്റ്റംബർ 4- 1,14,880 രൂപ
സെപ്റ്റംബർ 3- 1,13,920 രൂപ
സെപ്റ്റംബർ 2- 1,11,480 രൂപ
സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ
ഓഗസ്റ്റ് 31- 1,14,960 രൂപ
ഓഗസ്റ്റ് 30- 1,16,040 രൂപ
ഓഗസ്റ്റ് 29- 1,16,040 രൂപ
ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ


