ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,000 രൂപയ്ക്ക് മുകളിൽ നൽകണം.

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 1,240 രൂപ വർദ്ധിച്ച് സ്വർണവില 1,04,240 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,000 രൂപയ്ക്ക് മുകളിൽ നൽകണം.

Add Asianetnews as a Preferred SourcegooglePreferred

ഡിസംബർ 27 നായിരുന്നു സ്വർണവില ഇതിനുമുൻപ് ചരിത്ര വിലയിലുണ്ടായിരുന്നത്. 1,03,560 രൂപയിലെത്തിയ ശേഷം സ്വര്ണവില കൂടിയും കുറഞ്ഞു ചാഞ്ചാടിയിരുന്നു.സ്വർണ്ണവില വർധിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെയും മൂല്യം വർദ്ധിക്കുക തന്നെയാണ്.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില13,030 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,710 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8340 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5380 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 270 രൂപ