കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ഒരു പവന് 600 രൂപ വർധിച്ച് 1,11,560 രൂപയായി. ഉച്ചക്ക് ശേഷം പവന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഉച്ചക്ക് ശേഷം സ്വർണ വില ഒരു പവന് 1,11,560 രൂപയായി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളാണിത്.

തിരുവനന്തപുരം: ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് കേരളത്തിലെ സ്വർണ വില. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഉച്ചക്ക് ഗ്രാമിന് 75 രൂപയും, പവന് 600 രൂപയും വർധിച്ചു. ഇതോടെ ഉച്ചക്ക് ശേഷം സ്വർണ വില ഒരു പവന് 1,11,560 രൂപയായി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളാണിത്. നിലവിൽ മെയ് 1 ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന്റെ വിലയായ 1,11,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 5 ന് സ്വർണ വില ഇടിഞ്ഞ് 1,09,400 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

സ്വർണവിലയിൽ ഈ ട്രെൻഡ് എത്രകാലം തുടരും?

സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.