സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 145 രൂപ വർധിച്ച് ഗ്രാമിന് 14,155 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കേരളത്തിൽ 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായി. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 17- 1,12,080 രൂപ

സെപ്റ്റംബർ 16- 1,12,520 രൂപ

സെപ്റ്റംബർ 15- 1,12,320 രൂപ

സെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ