കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിട്ടുണ്ട് ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു. ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87000 ത്തിന് മുകളിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിട്ടുണ്ട് ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
വില വിവരങ്ങൾ
ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10880 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8955 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4490 രൂപയാണ്. വെള്ളിയുടെ വിലയിൽ കുറവില്ല. ഇന്ന് റെക്കോർഡ് നിരക്കിലാണ് വെള്ളിയുടെ വില. 156 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 150 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.


