സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 3160 രൂപ കുറഞ്ഞ് 1,09,620 രൂപയിലെത്തി. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,500 രൂപയാണ് വില വരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാമിന് 395 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 3160 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം നിലവിൽ 13,645 രൂപയിലും പവന് 1,09,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മിനിഞ്ഞാത്തെ വിലയിൽ നിന്ന് ഇന്നലേക്ക് സ്വർണ വിലയിൽ പവന് 1080 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണ വിലയെത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 250 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,500 രൂപയാണ് വില വരുന്നത്.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8- 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ


