ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില കുറഞ്ഞു. പവന് ഇന്ന് രാവിലെ 1,520 രൂപ കൂടിയിരുന്നു. ഇതോടെ സ്വർണവില 1,18,000 ത്തിന് മുകളിലെത്തിയിരുന്നു. എന്നാൽ വൈകീട്ട് 800 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 1,17,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 117,520 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.

ശനിയാഴ്ച രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ച്യ്ക്ക് 880 രൂപ ഉയർന്നിരുന്നു. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു. യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14690 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 12070 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9400 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6060 രൂപ. ഇന്ത്യയിൽ വെള്ളി വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഇന്ത്യയിൽ വെള്ളി വില ഗ്രാമിന് 300 രൂപയായും കിലോഗ്രാമിന് 3,00,000 രൂപയായും കുറഞ്ഞു.