മെയ് ആരംഭിച്ചതോടെ സ്വർണവില കുറ‍ഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് 1720  രൂപയാണ് പവന് കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മെയ് ആരംഭിച്ചതോടെ സ്വർണവില കുറ‍ഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് 1720 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,040 രൂപയാണ്. സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില 

ഏപ്രിൽ 26-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രിൽ 27-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,040 രൂപ
ഏപ്രിൽ 28- ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 71,520 രൂപ
ഏപ്രിൽ 29- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 71,840 രൂപ
ഏപ്രിൽ 30- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,840 രൂപ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ