ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ് ഇടിവിലായിരുന്നു രൂപ. അന്താരാഷ്ട്ര സ്വർണ്ണവില 2384 ഡോളറിൽ.എത്തി. 

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,285 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 3 രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ