പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഈ മാസം ആദ്യമായാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. 54,000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി.

തിരുവനന്തപുരം: സ്വർണവില ഇന്നും കുറഞ്ഞു. കുത്തനെ ഉയർന്ന സ്വർണവില തുടർച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ഇന്ന് 280 രൂപ കുറഞ്ഞു. ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ് 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഈ മാസം ആദ്യമായാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. 54000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5575 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് കുറഞ്ഞത്. വിപണി വില 98 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 - ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ