Asianet News MalayalamAsianet News Malayalam

Gold Rate Today: സ്വർണവില കുതിക്കുന്നു; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 280 രൂപ!

ഇന്നും വർദ്ധനവ് തുടർന്ന് സ്വർണവില. ഇന്നലെ ഒറ്റയടിക്ക് 200 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില അറിയാം
 

Gold Rate Today 09 09 2022
Author
First Published Sep 9, 2022, 10:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ  200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37400 രൂപയാണ്.

Read Also: നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപയാണ് ഉയർന്നത്. ഇന്നലെ 25 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഇന്നും ഉയർന്നത്. ഇന്നലെ  20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3865 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില  60 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Read Also: ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില 
 
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ
ഓഗസ്റ്റ്   24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.       വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു..       വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു..     വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   28- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   37,840  രൂപ
ഓഗസ്റ്റ്   29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില -   37720  രൂപ
ഓഗസ്റ്റ്   30-ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില -   37800  രൂപ
ഓഗസ്റ്റ്   31-ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.        വിപണി വില -   37600  രൂപ
സെപ്റ്റംബർ 01 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില -   37200  രൂപ
സെപ്റ്റംബർ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 03 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില -   37320  രൂപ
സെപ്റ്റംബർ 04 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -   37320  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില -   37400  രൂപ
സെപ്റ്റംബർ 05 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില -   37520  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില -   37120  രൂപ
സെപ്റ്റംബർ 06 - ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില -   37320  രൂപ

Follow Us:
Download App:
  • android
  • ios