കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില എത്രയാണ്. വിവാഹ വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുമ്പോൾ സ്വർണവില ഉയരാതെ തുടരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ് 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8 - സ്വർണ വിലയിൽ മാറ്റമില്ല . വിപണി വില 53,440 രൂപ
സെപ്റ്റംബർ 9 - സ്വർണ വിലയിൽ മാറ്റമില്ല . വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 - സ്വർണ വിലയിൽ മാറ്റമില്ല . വിപണി വില 53,440 രൂപ