Asianet News MalayalamAsianet News Malayalam

Gold Rate Today: വമ്പൻ ഇടിവിൽ സ്വർണം; വില കുത്തനെ താഴേക്ക്

ജനുവരി മൂന്ന് മുതൽ വില കുറയുന്നതിനാൽ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്‌. 46,000 ത്തിന് താഴേക്ക് സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

Gold Rate Today 11 01 2024
Author
First Published Jan 11, 2024, 11:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഈ മാസം മൂന്ന് മുതൽ സ്വർണവില താഴേക്കാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് കുറഞ്ഞത്.  ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയാണ്.

ജനുവരി മൂന്ന് മുതൽ വില കുറയുന്നതിനാൽ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്‌. 46,000 ത്തിന് താഴേക്ക് സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200  രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ
ജനുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ 
ജനുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ 
ജനുവരി 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ 
ജനുവരി 8 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ
ജനുവരി 9 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ
ജനുവരി 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,160 രൂപ
ജനുവരി 11 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു  വിപണി വില 46,080 രൂപ

Follow Us:
Download App:
  • android
  • ios