സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,120 രൂപയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിലയിടിവും. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7220 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ
മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ
മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ
മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ
മെയ് 13 - രു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ